പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ ഭ​ര​ണ​-പ്ര​തി​പ​ക്ഷ​ങ്ങൾ ഏ​റ്റു​മു​ട്ടുന്നു
Thursday, June 4, 2020 10:32 PM IST
പു​ന​ലൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ പേ​രി​ൽ പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ഏ​റ്റു​മു​ട്ടു​ന്നു. മാ​സ്കു​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വ​ക​യി​ൽ വ​ലി​യ അ​ഴി​മ​തി​യാ​ണ് ഭ​ര​ണ​പ​ക്ഷം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം.
പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ധ​ന​വി​നി​യോ​ഗം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ​അ​ഴി​മ​തി​യ്ക്കു പി​ന്നി​ൽ സി​പി​എം നേ​തൃ​ത്വം ന​ൽ​കു​ന്ന ഭ​ര​ണ​നേ​തൃ​ത്വ​മാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലും ചി​ല കൊ​റോ​ണാ സെ​ന്‍റ​റു​ക​ളി​ലി​ല്ലെ​ന്നും കൊ​റോ​ണാ സെ​ന്‍ററു​ക​ളി​ൽ ഭ​ക്ഷ​ണം ന​ൽ​കി​യ ഇ​ന​ത്തി​ലും അ​ഴി​മ​തി ന​ട​ന്ന​താ​യും പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്നു.
എ​ന്നാ​ൽ കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ മാ​തൃ​കാ​പ​ര​മാ​യി നി​ർ​വ​ഹി​ക്കാ​ൻ പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യ്ക്ക് ക​ഴി​ഞ്ഞ​താ​യി ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ സു​ശീ​ലാ രാ​ധാ​കൃ​ഷ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​തി​പ​ക്ഷം രാ​ഷ​ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്നും വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​രോ​പി​ച്ചു.​ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ലൂ​ടെ പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി​യ​താ​യും ഭ​ര​ണനേ​തൃ​ത്വം അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ കേ​വ​ലം അ​ഞ്ചു രൂ​പ​യ്ക്ക് ല​ഭി​യ്ക്കു​മാ​യി​രു​ന്ന മാ​സ​ക് 12.50 രൂ​പ​യ്ക്ക് വാ​ങ്ങി​യ ന​ഗ​ര​സ​ഭാ ഭ​ര​ണാ​ധി​കാ​രി​ക​ൾ വ​ൻ അ​ഴി​മ​തി​യാ​ണ് ന​ട​ത്തി​യ​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ വാ​ദം.​പു​ന​ലൂ​രി​ലെ അ​പ്പാ​ര​ൽ പാ​ർ​ക്ക് വ​ഴി​യാ​ണ് മാ​സ്ക് വി​ത​ര​ണം ചെ​യ്ത​ത് .എ​ന്നാ​ൽ അ​പ്പാ​ര​ൽ പാ​ർ​ക്കി​നെ​ക്കു​റി​ച്ച് ത​ങ്ങ​ൾ​ക്ക് എ​തി​ര​ഭി​പ്രാ​യ​മി​ല്ലെ​ന്നും അ​പ്പാ​ര​ൽ പാ​ർ​ക്ക് ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​യ്ക്കു​ന്ന സ്ഥാ​പ​ന​മാ​ണെ​ന്നും ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജി. ജ​യ​പ്ര​കാ​ശ്, സ​ഞ്ജു ബു​ഖാ​രി ,സ​ഫീ​ർ, സു​രേ​ന്ദ്ര​നാ​ഥ തി​ല​ക​ൻ ,റ​ഹീം തു​ട​ങ്ങി കൗ​ൺ​സി​ല​ർ​മാ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.