ടി​പ്പ​ർ ലോ​റി​യ്ക്ക് പി​ന്നി​ൽ ആം​ബു​ല​ൻ​സ് ഇ​ടി​ച്ചു
Thursday, June 4, 2020 10:32 PM IST
ശാ​സ്താം​കോ​ട്ട: ടി​പ്പ​ർ ലോ​റി​യ്ക്ക് പി​ന്നി​ൽ ശാ​സ്താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് സാ​ര​മാ​യ ത​ക​രാ​ർ പ​റ്റി. ഇ​ന്നലെ രാ​വി​ലെ 7.30 ന് ​ഭ​ര​ണി​ക്കാ​വ് ഠൗ​ണി​ൽ ട്രാ​ഫി​ക് ഐ​ല​ന്‍റി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​ടൂ​ർ ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന ടി​പ്പ​ർ ച​ക്കു​വ​ള്ളി ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞ​പ്പോ​ൾ ശാ​സ്താം​കോ​ട്ട ഭാ​ഗ​ത്ത് നി​ന്നെത്തിയ ആം​ബു​ല​ൻ​സ് ടി​പ്പ​ർ ലോ​റി​യുടെ പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യി​ൽ ആം​ബു​ല​ൻ​സി​ന് സാ​ര​മാ​യ ത​ക​രാ​ർ പ​റ്റി​യി​ട്ടു​ണ്ട്. രോ​ഗി​യെ ക​യ​റ്റാ​ൻ പോ​യ ആം​ബു​ല​ൻ​സ് അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. പി​ന്നീ​ട് പോ​ലീ​സ് എ​ത്തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്തു.