കോ​വി​ഡ് ബാ​ധി​ത​ർ ഇ​തു​വ​രെ 90
Friday, June 5, 2020 10:42 PM IST
എ​സ്‌.​ആ​ർ.​സു​ധീ​ർ കു​മാ​ർ

കൊ​ല്ലം: ര​ണ്ടു​പേ​ർ​ക്ക് കൂ​ടി ഇ​ന്ന​ലെ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 90 ആ​യി. ക​ഴി​ഞ്ഞ ദി​വ​സം 11 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യും ഒ​രു മ​ര​ണം സം​ഭ​വി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന​ലെ കോ​വി​ഡ് ര​ണ്ടു പേ​രി​ൽ ഒ​തു​ങ്ങി​യ​ത് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന കാ​ര്യ​മാ​ണ്. എ​ങ്കി​ലും ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച കാ​വ​നാ​ട് സ്വ​ദേ​ശി സേ​വ്യ​റി​ന് എ​വി​ടു​ന്ന് രോ​ഗ​ബാ​ധ ഉ​ണ്ടാ​യി എ​ന്ന​ത് ഇ​പ്പോ​ഴും ഉ​ത്ത​രം കി​ട്ടാ​ത്ത ചോ​ദ്യ​മാ​യി അ​വ​ശേ​ഷി​ക്കു​ന്നു.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ടു പേ​രും യു​വ​തി​ക​ളാ​ണ്. ഉ​മ്മ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ 31-കാ​രി​യാ​ണ് ഒ​രാ​ൾ. ഇ​വ​ർ മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ സ്റ്റാ​ഫ് നേ​ഴ്സ് ആ​ണ്. ക​ഴി​ഞ്ഞ 28-ന് ​വി​മാ​ന​മാ​ർ​ഗം കൊ​ച്ചി​യി​ൽ എ​ത്തി. തു​ട​ർ​ന്ന് സ്വ​കാ​ര്യ കാ​റി​ൽ വീ​ട്ടി​ൽ വ​ന്ന് ക്വാ​റന്‍റയി​നി​ൽ പ്ര​വേ​ശി​ച്ചു. ര​ണ്ടി​ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ശ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്തു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​യ​തി​നെ തു​ട​ർ​ന്ന് നാ​ലി​ന് പാ​രി​പ്പ​ള്ളി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വ് ആ​യി.

19- വ​യ​സു​ള്ള ആ​രം​പു​ന്ന സ്വ​ദേ​ശി​നി​യാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച മ​റ്റൊ​രു വ്യ​ക്തി. ഈ ​പെ​ൺ​കു​ട്ടി താ​ജി​ക്കി​സ്ഥാ​നി​ൽ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യാ​ണ്. ക​ഴി​ഞ്ഞ 27 ന് ​എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ ക​ണ്ണൂ​രി​ൽ എ​ത്തി. തു​ട​ർ​ന്ന് പ്ര​ത്യേ​ക കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ എ​ത്തി തി​രു​വ​ന​ന്ത​പു​ര​ത്ത് വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ആ​യി​രു​ന്നു. ഒ​ന്നി​ന് സാ​മ്പി​ൾ പ​രി​ശോ​ധ​ന​യ്ക്ക് എ​ടു​ത്തു. ഇ​ന്ന​ലെ ഫ​ലം പോ​സി​റ്റീ​വ് ആ​യി. പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യി ജി​ല്ല​യി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച​തോ​ടെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ എ​ല്ലാം ക​ർ​ശ​ന​മാ​യ അ​ധി​ക നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ബി.​അ​ബ്ദു​ൾ നാ​സ​ർ ഉ​ത്ത​ര​വാ​യി.

കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ലെ ഒ​ന്നു​മു​ത​ൽ അ​ഞ്ചു​വ​രെ​യും 54-ാം ഡി​വി​ഷ​നും ഈ ​സോ​ണി​ൽ ഉ​ൾ​പ്പെ​ടും. ഇ​വി​ടെ അ​വ​ശ്യ സ​ർ​വീ​സു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്ത​ന അ​നു​മ​തി​യു​ള്ള​ത്. അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ൽ മാ​ത്ര​മേ ജ​നം പു​റ​ത്തി​റ​ക്കാ​ൻ പാ​ടു​ള്ളൂ. മൂ​ന്നി​ല​ധി​കം പേ​ർ കൂ​ട്ടം ചേ​രാ​നും പാ​ടി​ല്ല.

ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ 20 മു​ത​ൽ 23 വ​രെ വാ​ർ​ഡു​ക​ൾ, പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ലെ 10, 11 വാ​ർ​ഡു​ക​ൾ, പു​ന​ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പ​ന്ത്ര​ണ്ടാം വാ​ർ​ഡ് , ആ​ദി​ച്ച​ന​ല്ലൂ​രി​ലെ 15, 17 വാ​ർ​ഡു​ക​ൾ, കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ലെ 34 മു​ത​ൽ 41 വ​രെ​യു​ള്ള ഡി​വി​ഷ​നു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും.

അ​ഞ്ച​ൽ, ഏ​രൂ​ർ, ക​ട​യ്ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളും ക​ണ്ട​യി​ൻ​മെ​ന്‍റ് സോ​ണി​ലാ​ണ്. ഇ​തു കൂ​ടാ​തെ കു​ള​ത്തൂ​പ്പു​ഴ, തെ​ന്മ​ല, ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നി​ല​വി​ലെ ഹോ​ട്ട് സ്പോ​ട്ട് നി​യ​ന്ത്ര​ണ​ങ്ങ​ളും തു​ട​രും.

കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ൽ മാ​ത്രം 14 ഡി​വി​ഷ​നു​ക​ൾ ക​ണ്ട​യി​ൻ​മെ​ന്‍റ് സോ​ണി​ലാ​ണ്. ഇ​ത് ന​ഗ​ര​വാ​സി​ക​ളെ ഏ​റെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഇ​ന്ന​ലെ കൊ​ല്ലം ടൗ​ണി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തി​യ ബ​സു​ക​ളി​ൽ എ​ല്ലാം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ള​രെ കു​റ​വാ​യി​രു​ന്നു. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും അ​ധി​ക​മാ​യി നി​ര​ത്തി​ൽ ഇ​റ​ങ്ങി​യി​ല്ല. വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​തു ത​ന്നെ ആ​യി​രു​ന്നു സ്ഥി​തി.
അ​തേ സ​മ​യം ആ​രോ​ഗ്യ വ​കു​പ്പി​ലെ 2512 വോ​ള​ണ്ടി​യ​ർ​മാ​ർ ഇ​ന്ന​ലെ 14412 വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ.​ശ്രീ​ല​ത അ​റി​യി​ച്ചു.

ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ 6475 പേ​രു​ണ്ട്. ഇ​തി​ൽ 6407 പേ​ർ വീ​ടു​ക​ളി​ലാ​ണ്. 68 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും ക​ഴി​യു​ന്നു.വീ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ഇ​ന്ന​ലെ 583 പേ​രെ ഒ​ഴി​വാ​ക്കി. മൂ​ന്നു പേ​രെ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും ഡി​സ്ചാ​ർ​ജ് ചെ​യ്തു.

പു​തു​താ​യി 623 പേ​രെ വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ഒ​മ്പ​തു പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു. 27 190 പേ​ർ ഇ​തു​വ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​യി.

സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത് 4814 എ​ണ്ണ​മാ​ണ്. 4427 ഫ​ലം വ​ന്നു. 4324 എ​ണ്ണ​വും നെ​ഗ​റ്റീ​വ് ആ​ണ്. 387 ഫ​ലം വ​രാ​നു​ണ്ട്

ലോ​ക്-​ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച​തി​ന് വി​വി​ധ സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി 56 പേ​ർ​ക്കെ​തി​രെ 41 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 23 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.

മാ​സ്ക് ധ​രി​ക്കാ​തെ സ​ഞ്ച​രി​ച്ച​തി​ന് 85 പേ​ർ​ക്കെ​തി​രെ​ കേസെടുത്തു. ഹോം, ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ ക്വാ​റ​ന്‍റയി​നിൽ ക​ഴി​യു​ന്ന​വ​ർ താ​മ​സ സ്ഥ​ല​ത്ത് ത​ന്നെ ക​ഴി​യേ​ണ്ടതും ​പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്കേ​ണ്ട തു​മാ​ണ്. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ച് ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട താ​ണ്.​മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ം.

കൊ​ട്ടാ​ര​ക്ക​ര: നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് കൊ​ല്ലം റൂ​റ​ല്‍ ജി​ല്ല​യി​ല്‍ പ​ക​ര്‍​ച്ച വ്യാ​ധി ത​ട​യ​ൽ ഓ​ര്‍​ഡി​ന​ന്‍​സ് 2020 പ്ര​കാ​രം 22 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 25 പേ​രെ അ​റ​സ്റ്റ് ചെ​യ്തു 14 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു.

മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന് 187 പേ​ർ​ക്കെ​തി​രെ​യും സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ക്കാ​ത്ത രണ്ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് എ​തി​രെ​യും കേ​സെടുത്തു.

നി​യ​മ​ലം​ഘ​ക​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ തു​ട​ര്‍​ന്നും സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ര്‍ അ​റി​യി​ച്ചു.