കു​ള​ത്തൂ​പ്പു​ഴ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് നേ​രേ കൈ​യേ​റ്റ ശ്ര​മം
Friday, June 5, 2020 10:42 PM IST
കു​ള​ത്തു​പ്പു​ഴ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് നേ​രേ കൈ​യ്യേ​റ്റ​ശ്ര​മം. കു​ള​ത്തു​പ്പു​ഴ അ​മ്പ​ല​ക​ട​വി​ലെ ഇ​ൻ​ടെ​ൻ ഗ്യാ​സ് കോ​ർ​പ്പ​റേ​ഷ​ൻ ഔ​ട്ട്‌ ലെ​റ്റി​ന്‍റെ ഗ്യാ​സ് ഏ​ജ​ൻ​സി​യി​ൽ ഇ​വി​ടു​ത്തെ ക്ര​മ​ക്കേ​ടു​ക​ളെ കു​റ​ച്ചു അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ​ക്കു മു​ന്നി​ൽ വെ​ച്ചാ​ണ് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന് നേ​രേ കൈ​യേ​റ്റ ശ്ര​മം ന​ട​ന്ന​ത്.
ഗ്യാ​സ് ഏ​ജ​ൻ​സി​ക്കെ​തി​രെ ഉ​പ​ഭോ​ക​താ​ക്ക​ൾ ജി​ല്ലാ​ക​ള​ക്ട​ർ​ക്കും സ​പ്ലൈ ഓ​ഫീ​സ​ർ​ക്കും ന​ൽ​കി​യ പ​രാ​തി​യി​ൽ ഏ​ജ​ൻ​സി​യു​ടെ പ്ര​വ​ർ​ത്ത​നം സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഉ​ള്ളി​ൽ നി​ന്നും പൂ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സ്ഥാ​പ​ന​ത്തി​ൽ ആ​ളു​ണ്ടെ​ന്ന​റി​ഞ്ഞു വി​വ​രം അ​റി​യാ​നെ​ത്തി​യ ദീ​പി​ക പ്രാ​ദേ​ശി​ക ലേ​ഖ​ക​ൻ പി. ​സ​നി​ൽ കു​മാ​റി​നെ​യാ​ണ് ഏ​ജ​ൻ​സി​ക്കു മു​ന്നി​ൽ ഉ​ട​മ ശി​വ​ശ​ങ്ക​ർ കൈ​യ്യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത്.
തു​ട​ർ​ന്ന് കു​ള​ത്തു​പ്പു​ഴ സി​ഐ. കെ.​എ​സ് വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് എ​ത്തി. സ​പ്ലൈ ഓ​ഫീ​സ​ർ ഏ​ജ​ൻ​സി​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ന​ട​ത്തി . ഗ്യാ​സ് ഏ​ജ​ൻ​സി​ക്കെ​തി​രെ െ ഉ​പ​ഭോ​ക്താ​ക്ക​ൾ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ഉ​ദ്യോ​ഗ ത​ല​ങ്ങ​ളി​ൽ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.
ഇ​ട​പാ​ടു​കാ​രെ ഉ​ട​മ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു എ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ പ​റ​യ​പ്പെ​ടു​ന്നു. സം​ഭ​വ​ത്തി​ൽ കു​ള​ത്തു​പ്പു​ഴ പ്ര​സ് ക്ല​ബ് പ്ര​തി​ഷേ​ധി​ച്ചു.