കൃ​ഷി ഒ​രു സം​സ്്കാ​ര​മാ​ക​ണം: ഡോ.​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി
Friday, June 5, 2020 10:42 PM IST
കൊ​ല്ലം: ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കൊ​ല്ലം രൂ​പ​ത ആ​വി​ഷ്ക​രി​ക്കു​ന്ന ഹ​രി​തം പ​ദ്ധ​തി​യ്ക്ക് ഇ​ന്ന​ലെ തു​ട​ക്കം കു​റി​ച്ചു.
കൊ​ല്ലം രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സം​ഘ​ട​ന​യാ​യ ക്യു​എ​സ്എ​സ്എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ങ്ക​ശേ​രി​യി​ൽ ത​രി​ശാ​യി കി​ട​ന്ന ഭൂ​മി ഏ​റ്റെ​ടു​ത്ത് കൃ​ഷി​യോ​ഗ്യം ആ​ക്കി​യാ​ണ് കൊ​ല്ലം രൂ​പ​ത​യു​ടെ ഹ​രി​തം പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. വാ​ടി സ്വ​ദേ​ശി ഫ്രാ​ൻ​സി​സ് ആ​ണ് ത​ങ്ക​ശേ​രി​യി​ൽ അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്ന ഭൂ​മി കൃ​ഷി​യ്ക്കാ​യി ന​ൽ​കി​യ​ത്.
കൃ​ഷി ന​മ്മു​ടെ സം​സ്്കാ​ര​ത്തി​ന്‍റെ ത​ന്നെ ഭാ​ഗ​മാ​കേ​ണ്ട​താ​ണെ​ന്ന് ആ​ഹ്വാ​നം ചെ​യ്ത് കൊ​ല്ലം രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി​യും എം. ​മു​കേ​ഷ് എം​എ​ൽ​എ​യും ചേ​ർ​ന്ന് ആ​ദ്യ തൈ ​ന​ട്ടു ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ കൗ​ണ്‍​സി​ല​ർ ജോ​ർ​ജ്. ഡി.കാ​ട്ടി​ൽ, കോ​സ്റ്റ​ൽ അ​ർ​ബ​ൻ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബേ​സി​ൽ ലാ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
ഹ​രി​തം പ​ദ്ധ​തി ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി വ​രു​ക​യാ​ണ് ക്യു​എ​സ്എ​സ്എ​സ്. ഡ​യ​റ​ക്ട​ർ ഫാ. ​അ​ൽ​ഫോ​ണ്‍​സ്. എ​സും അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ജോ ആ​ന്‍റ​ണി അ​ല​ക്സും.