യു​വാ​വി​നെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച​ ര​ണ്ടാ​ന​ച്ഛ​ൻ അ​റ​സ്റ്റി​ൽ
Friday, June 5, 2020 10:42 PM IST
പു​ന​ലൂ​ർ:​ യു​വാ​വി​നെ ക​ഠി​ന ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ച്ച ര​ണ്ടാ​ന​ച്ഛ​നെ പു​ന​ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പു​ന​ലൂ​ർ മു​സാ​വ​രി​ക്കു​ന്ന ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ആ​ന​ന്ദ​ന്‍റെ മ​ക​ൻ സു​നി എ​ന്ന് വി​ളി​ക്കു​ന്ന സു​നി​ലി​നെ(35) ആ​ണ് പു​ന​ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​യാ​ളു​ടെ ഭാ​ര്യ ശാ​ന്തി​യു​ടെ ആ​ദ്യ​വി​വാ​ഹ​ത്തി​ലെ മ​ക​നാ​യ സ​ച്ചു(18)​വിനെ ആ​ണ് ഇ​യാ​ൾ ക​മ്പി വ​ടി വെ​ച്ച് അ​ടി​ച്ചു വ​ല​തു കൈ​ത്ത​ണ്ട ഒ​ടി​ച്ച​തായി പറയുന്നത്. സ​ച്ചുവി​ന്‍റെ മാ​താ​വ് ശാ​ന്തി​യു​ടെ ര​ണ്ടാം ഭ​ർ​ത്താ​വാ​യ സു​നി​ൽ സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചു വ​ന്നു ശാ​ന്തി​യെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നുവത്രെ. ബു​ധ​നാ​ഴ്ച രാ​ത്രി സു​നി​ൽ മ​ദ്യ​പി​ച്ചു വ​ന്ന് ശാ​ന്തി​യെ മ​ർ​ദി​ച്ചു. ഇ​ത് ചോ​ദ്യം​ചെ​യ്യു​ക​യും ത​ടസം പി​ടി​ക്കാ​ൻ ചെ​ല്ലു​ക​യും ചെ​ന്ന സ​ച്ചു​വി​നെ സു​നി​ൽ ക​മ്പി​വ​ടി വെ​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദ​ന​മേ​റ്റ് സ​ച്ചു പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടു​ക​യും തു​ട​ർ​ന്ന് പു​ന​ലൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.