ആ​ര്യ​ങ്കാ​വി​ല്‍ പു​ലി​യി​റ​ങ്ങി പ​ശു​ക്കി​ടാ​വി​നെ കൊ​ന്നു
Sunday, June 7, 2020 12:39 AM IST
ആ​ര്യ​ങ്കാ​വ് : ആ​ര്യ​ങ്കാ​വി​ല്‍ വീ​ണ്ടും പു​ലി​യു​ടെ ശ​ല്യം. മാ​മ്പ​ഴ​ത്ത​റ ഇ​രു​ത്ത​റ​പ​ച്ച കോ​ള​നി​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ പു​ലി​യി​റ​ങ്ങി​യ​ത്. കോ​ള​നി​യി​ലെ ശാ​ന്ത​യു​ടെ പ​ശു​കി​ടാ​വി​നെ പുലി ക​ടി​ച്ചു​കൊ​ന്നു.

വീ​ടി​നോ​ട് ചേ​ർ​ന്ന തൊ​ഴു​ത്തി​ൽ കെ​ട്ടി​യി​രു​ന്ന പ​ശു​ക്കി​ടാ​വി​നെ​യാ​ണ് പു​ലി ക​ടി​ച്ചു കൊ​ന്ന​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പു​ലി​യ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം പ​തി​വ് സം​ഭ​വ​മാ​യ മാ​മ്പ​ഴ​ത്ത​റ, കു​റ​വ​ൻ​താ​വ​ളം, ചാ​ലി​യ​ക്ക​ര, ഉ​പ്പു​കു​ഴി, കൊ​ല​പ്പാ​റ തു​ട​ങ്ങി​യ​വ വ​നാ​തി​ത്തി​യോ​ട് ചേ​ർ​ന്ന ജ​ന​വാ​സ മേ​ഖ​ല​യി​ലെ താ​മ​സ​ക്കാ​ർ ക​ടു​ത്ത ഭീ​തി​യി​ലാ​ണ്.

കോ​ള​നി വാ​സി​ക​ൾ വി​വ​ര​മ​റി​യി​ച്ച​തോ​ടെ അ​മ്പ​നാ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ഡെ​പ്യൂ​ട്ടി റെ​യ്ഞ്ചാ​ഫീ​സ​ർ സ​ന​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ന​പാ​ല​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. തു​ട​ർ​ന്ന് പു​ലി​യെ നി​രീ​ക്ഷി​ക്കാ​ൻ തൊ​ഴു​ത്തി​നു് സ​മീ​പം കാ​മ​റ സ്ഥാ​പി​ച്ചു. പി​ന്നീ​ട് ക​ഴു​തു​രു​ട്ടി മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ.​ശോ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ശു​ക്കി​ടാ​വി​നെ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം മ​റ​വ് ചെ​യ്തു. പ്ര​ദേ​ശ​ത്ത് വ​ന​പാ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.