വീ​ടു​ക​യ​റി സ്ത്രീയെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
Sunday, June 7, 2020 12:39 AM IST
കു​ന്നി​ക്കോ​ട്: പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​ലു​ള്ള വി​രോ​ധം മൂ​ലം വി​ള​ക്കു​ടി പാ​പ്പാ​രം​കോ​ട് സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യെ വീ​ടു​ക​യ​റി അ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യ വി​ള​ക്കു​ടി മാ​ണി​ക്യം​വി​ള വീ​ട്ടി​ൽ മാ​ർ​ഷ​ൽ കോ​ട്ട​യി​ലി (28) നെ ​കു​ന്നി​ക്കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ ു. നി​ര​ന്ത​രം ശ​ല്യം ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ യു​വ​തി പ​രാ​തി ന​ൽകി​യ​ത്.

​പ​രാ​തി ന​ല്കി​യ​തോ​ടെ ഇ​യാ​ള്‍ യു​വ​തി​യെ വീ​ട്ടി​ല്‍ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ത​ല​നാ​രി​ഴ​യ്ക്ക് ഇ​വ​ര്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കു​ന്നി​ക്കോ​ട് സി ​ഐ മു​ബാ​റ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.