പ​ത്ത​നാ​പു​ര​ത്ത് അ​ജ്ഞാ​ത​ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ടു​ക​ള്‍ ച​ത്തു
Sunday, June 7, 2020 12:41 AM IST
പ​ത്ത​നാ​പു​രം : കു​ണ്ട​യം കാ​രം​മൂ​ട്ടി​ല്‍ അ​ജ്ഞാ​ത​ജീ​വി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് ആ​ടു​ക​ള്‍ ച​ത്തു. ​ക​ഴി​ഞ്ഞ​ദി​വ​സം കാ​ര​മൂ​ട് എ​സ് എ​ന്‍ മ​ന്‍​സി​ലി​ല്‍ നാ​സ​റൂ​ദീ​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് കെ​ട്ടി​യി​രു​ന്ന ആ​ടു​ക​ളാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ച​ത്തു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്‌.

മ​ക​ളു​ടെ വി​വാ​ഹാ​വ​ശ്യ​ത്തി​ന് ര​ണ്ട് ദി​വ​സം മു​ന്‍​പാ​ണ് ആ​ടു​ക​ളെ വാ​ങ്ങി​യ​ത്. ​ആ​ടു​ക​ളു​ടെ ശ​രീ​ര​ത്തി​ല്‍ ന​ഖ​ങ്ങ​ളും പ​ല്ലും ഉ​പ​യോ​ഗി​ച്ച് മു​റി​വ് ഉ​ണ്ടാ​യ പാ​ടു​ക​ളു​മു​ണ്ട്‌.​ പു​ലി​യു​ടെ ആ​ക്ര​മ​ണ​മാ​ണെ​ന്ന സം​ശ​യ​മു​ണ്ടെ​ങ്കി​ലും ന​ഗ​ര​ഹൃ ദ​യ​ത്തോ​ട് ചേ​ര്‍​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ല്‍ ഇ​വി​ടേ​ക്ക് പു​ലി​യെ​ത്താ​ന്‍ സാ​ധ്യ​ത കു​റ​വാ​ണെ​ന്ന നി​ഗ​മ​ന​വു​മു​ണ്ട്.​ മാ​ത്ര​മ​ല്ല ഇ​വ​യെ ഭ​ക്ഷി​ക്കാ​ത്ത​തി​നാ​ല്‍ കാ​ട്ടു​പൂ​ച്ച​യോ, വ​ള്ളി​പ്പു​ലി​യോ ആ​കാ​മെ​ന്നും സം​ശ​യി​ക്കു​ന്നു.

ആ​ടു​ക​ളെ വെ​റ്ററി​ന​റി വി​ഭാ​ഗ​ം പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി.​ പാ​ടു​ക​ള്‍ കാ​ട്ടു​പൂ​ച്ച​യു​ടെ​താ​ണെ​ന്നും വ​നം​വ​കു​പ്പ് മേ​ഖ​ല​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും പ​ത്ത​നാ​പു​രം റെ​യ്ഞ്ച് ഓ​ഫീ​സ​ര്‍ അ​നീ​ഷ് പ​റ​ഞ്ഞു.​ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ വ​നാ​തി​ർ​ത്തി​ക​ളി​ൽ ക​ഴി​ഞ്ഞ നി​ര​വ​ധി നാ​ളു​ക​ളാ​യി പു​ലി​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ൽ അ​ജ്ഞാ​ത​ജീ​വി​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും വ​നം വ​കു​പ്പ് നി​ർ​ദേശം ന​ൽ​കി​യി​ട്ടു​ണ്ട്.