കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ള്‍​ക്ക് മി​ക​ച്ച വി​ജ​യം
Tuesday, June 30, 2020 10:43 PM IST
അ​ഞ്ച​ല്‍: കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളും മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ചു. അ​ഞ്ച​ല്‍, ഏ​രൂ​ര്‍, കു​ള​ത്തു​പ്പു​ഴ മേ​ഖ​ല​ക​ളി​ല്‍ മി​ക്ക സ​ര്‍​ക്കാ​ര്‍ സ്കൂ​ളു​ക​ളും നൂ​റു​മേ​നി വി​ജ​യം നേ​ടി.

അ​ഞ്ച​ല്‍ ഈ​സ്റ്റ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ 112 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ​പ്പോ​ള്‍ മു​ഴു​വ​ന്‍ കു​ട്ടി​ക​ളും വി​ജ​യി​ച്ചു. 19 കു​ട്ടി​ക​ള്‍​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി. ഈ​സ്റ്റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ 548 കു​ട്ടി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ​തി​ല്‍ 547 പേ​രെ വി​ജ​യി​പ്പി​ച്ചു 99 ശ​ത​മാ​നം വി​ജ​യം നേ​ടി. 104 കു​ട്ടി​ക​ള്‍ എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് നേ​ടി.

ഏ​രൂ​ര്‍ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ഇ​ക്കു​റി ച​രി​ത്ര വി​ജ​യ​മാ​ണ് നേ​ടി​യ​ത്. 140 കു​ട്ടി​ക​ളെ പ​രീ​ക്ഷ​ക്കി​രു​ത്തി​യ ഏ​രൂ​രി​ല്‍ മു​ഴു​വ​ന്‍ കു​ട്ടി​ക​ളെ​യും വി​ജ​യി​പ്പി​ച്ച് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി. 17 കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ​ത്. ഏ​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ നെ​ട്ട​യം ഹൈ​സ്കൂ​ളി​ലും ഇ​ക്കു​റി നൂ​റു​ശ​ത​മാ​നം വി​ജ​യ​മാ​ണു നേ​ടി​യ​ത്. 50 കു​ട്ടി​ക​ള്‍ പ​രീ​ക്ഷ എ​ഴു​തി​യ സ്കൂ​ളി​ല്‍ മു​ഴു​വ​ന്‍ കു​ട്ടി​ക​ളും വി​ജ​യി​ക്കു​ക​യും 17 കു​ട്ടി​ക​ള്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടു​ക​യും ചെ​യ്തു.

കു​ള​ത്തു​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ അ​ഞ്ചു ഹൈ​സ്കൂ​ളു​ക​ളി​ല്‍ അ​ഞ്ചും ഇ​ക്കു​റി നൂ​റു​ശ​ത​മാ​നം വി​ജ​യ​മാ​ണ് നേ​ടി​യ​ത്. ക​ല്ലു​വെ​ട്ടാം​കു​ഴി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി​യ​പ്പോ​ള്‍ തു​ട​ര്‍​ച്ച​യാ​യി പ​തി​മൂ​ന്നാം ത​വ​ണ​യും കൂ​വ​ക്കാ​ട് ത​മി​ഴ്മീ​ഡി​യം സ്കൂ​ളും, പ​തി​നൊ​ന്നാം ത​വ​ണ അ​രി​പ്പ മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്കൂ​ളും നൂ​റു​ശ​ത​മാ​നം വി​ജ​യം നേ​ടി. സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ കീ​ഴി​ലെ സാം ​ഉ​മ്മ​ന്‍ ടെ​ക്കി​നി​ക്ക​ല്‍ ഹൈ​സ്കൂ​ളും ച​ന്ദ​ന​ക്കാ​വ് ബി​എം​ജി സ്കൂ​ളും ഇ​ക്കു​റി നൂ​റു​മേ​നി വി​ജ​യ​ന്‍ നേ​ടി.

കു​ള​ത്തൂ​പ്പു​ഴ ബി ​എം ജി ​എ​ച്ച് എ​സി​നും നൂ​റു​മേ​നി വി​ജ​യം. പ​രീ​ക്ഷ​എ​ഴു​തി​യ 264 പേ​രി​ൽ 264 പേ​രും വി​ജ​യി​ക്കു​ക​യും 20 പേ​ർ​ക്ക് ഫു​ൾ എ ​പ്ല​സ് ല​ഭി​ക്കു​ക​യും 16 പേ​ർ​ക്ക് ഒ​ന്പ​ത് എ ​പ്ല​സ് ല​ഭി​ക്കു​ക​യും ചെ​യ്തു.

ആ​ര്യ​ങ്കാ​വി​ല്‍ സെ​ന്‍റ്മേ​രീ​സ് ഹൈ​സ്കൂ​ളും ഇ​ക്കു​റി നേ​ടി​യ​ത് തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യ​മാ​ണ്. 71 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷ എ​ഴു​ത​യ​ത്തി​ല്‍ മു​ഴു​വ​ന്‍ കു​ട്ടി​ക​ളെ​യും വി​ജ​യി​പ്പി​ച്ച് നൂ​റു​ശ​ത​മാ​നം വി​ജ​യ​മാ​ണ് സ്കൂ​ള്‍ നേ​ടി​യ​ത്. 13 വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ല്ലാ വി​ഷ​യ​ത്തി​നും നാ​ല് കു​ട്ടി​ക​ള്‍ ഒ​ന്പ​ത് വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി.