രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് മ​രി​ച്ച വി​ദ്യാ​ർ​ഥി​നി​യ്ക്ക് മി​ക​ച്ച വി​ജ​യം
Tuesday, June 30, 2020 10:43 PM IST
വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ

ച​വ​റ: ക​ര​ൾ രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് മ​രി​ച്ച വി​ദ്യാ​ർ​ഥി​നി​യ്ക്ക് എ​സ് എ​സ് എ​ൽ സി ​പ​രീ​ക്ഷ​യ്ക്ക് മി​ക​വു​റ്റ വി​ജ​യം. എ​സ് എ​സ് എ​ൽ സി ​പ​രീ​ക്ഷാ ഫ​ലം കാ​ത്തി​രി​ക്കെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ച​വ​റ കു​ള​ങ്ങ​ര ഭാ​ഗം ശാ​ന്താ​ല​യം വീ​ട്ടി​ൽ പ​രേ​ത​നാ​യ വേ​ലാ​യു​ധ​ൻ പി​ള്ള​യു​ടെ​യും പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രി ബി​ന്ദു​കു​മാ​രി​യു​ടെ​യും മ​ക​ൾ കൃ​തി​ക വി.​പി​ള്ള (15 )യാ​ണ് വി​ധി​യ്ക്ക് കീ​ഴ​ട​ങ്ങി​യ​ത്.
ച​വ​റ കൊ​റ്റം​കു​ള​ങ്ങ​ര വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. പ​ഠ​ന​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ച​വെ​ച്ചി​രു​ന്ന ഈ ​വി​ദ്യാ​ർ​ഥി​നി സ്്കൂ​ളി​ന്‍റെ അ​ഭി​മാ​ന​മാ​യി മാ​റു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ഏ​വ​രും. എ​ന്നാ​ൽ ആ ​പ്ര​തീ​ക്ഷ​യ്ക്ക് കൃ​തി​ക വി.​പി​ള്ള മ​ങ്ങ​ലേ​ൽ​പ്പി​ച്ചി​ല്ല. ഏ​വ​രും പ്ര​തീ​ക്ഷി​ച്ച​പ്പോ​ലെ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും ഫു​ൾ എ ​പ്ല​സ് വാ​ങ്ങി സ്കൂ​ളി​ന്‍റേ​യും നാ​ടി​ന്‍റേ​യും അ​ഭി​മാ​ന​മാ​യി മാ​റി. എ​ന്നാ​ൽ ഈ ​വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ​ങ്ക് വെ​യ്ക്കു​വാ​നും സ​ർ​ട്ടി​ഫി​ക്കേ​റ്റ് വാ​ങ്ങാ​നും കൃ​തി​ക ഇ​ല്ലാ​യെ​ന്ന് ഓ​ർ​ക്കു​മ്പോ​ൾ ഏ​വ​രു​ടെ​യും ക​ണ്ണു​ക​ൾ വീ​ണ്ടും ഈ​റ​ന​ണി​യു​ക​യാ​ണ്. ക​ര​ൾ മാ​റ്റി വ​യ്ക്കു​ന്ന ചി​കി​ത്സ​യ്ക്കാ​യി ഭീ​മ​മാ​യ തു​ക ആ​വ​ശ്യ​മാ​യി​രു​ന്നു. ന​വ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ഇ​തി​നു​ള്ള ശ്ര​മ​ങ്ങ​ളാ​രം​ഭി​ച്ചെ​ങ്കി​ലും ഒ​ന്നി​നും കാ​ത്തു നി​ൽ​ക്കാ​തെ കൃ​തി​ക യാ​ത്ര​യാ​വു​ക​യാ​യി​രു​ന്നു.
പി​താ​വ് വേ​ലാ​യു​ധ​ൻ പി​ള്ള നാ​ലു വ​ർ​ഷം മു​ൻ​പ് കാ​ൻ​സ​ർ രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. പി​താ​വി​ന്‍റെ കാ​ൻ​സ​ർ രോ​ഗ ചി​കി​ത്സ​യ്ക്കാ​യി ന​ല്ലൊ​രു തു​ക ചി​ല​വാ​യി​രു​ന്നു. ഈ ​സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ൽ കു​ടും​ബം ക​ഴി​ഞ്ഞു​വ​രു​ന്ന​തി​നി​ട​യി​ലാ​ണ് കൃ​തി​ക ക​ര​ൾ​രോ​ഗം പി​ടി​പ്പെ​ട്ട് ഒ​രാ​ഴ്ച​യ്ക്ക് മു​മ്പ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.