ഇ​ര​ട്ടി മ​ധു​ര​വു​മാ​യി ഇ​ര​ട്ട​ക​ൾ ഫു​ൾ എ ​പ്ല​സ് നേ​ടി
Wednesday, July 1, 2020 10:42 PM IST
തേ​വ​ല​ക്ക​ര: പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ ഇ​ര​ട്ട​ക​ൾ​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ്. തേ​വ​ല​ക്ക​ര പ​ടി​ഞ്ഞാ​റ്റ​ക്ക​ര പ​ഴ​വീ​ട്ടി​ല്‍ വ​ട​ക്ക​തി​ല്‍ പ്ര​വാ​സി​യാ​യ എ​ല്‍.​സ​ന്തോ​ഷി​ന്‍റേ​യും എ​സ്. സ​ന്ധ്യ​യു​ടെ​യും ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​യ ആ​ദ്യ​ത് സ​ന്തോ​ഷ്, ആ​തി​ര സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് എ ​പ്ല​സ് നേ​ടി ര​ക്ഷി​താ​ക്ക​ൾ​ക്ക് ഇ​ര​ട്ടി മ​ധു​രം ന​ൽ​കി​യ​ത്.

ഒ​രു ഞെ​ട്ടി​ലെ ര​ണ്ട് പൂ​ക്ക​ളെ​പ്പോ​ലെ വ​ള​ര്‍​ന്ന വ​രു​ന്ന ഇ​വ​രു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ വ്യ​ത്യ​സ്ത​മാ​ണ്. ആ​ദി​ത്യ സ​ന്തോ​ഷി​ന് സ​യ​ന്‍​സെ​ടു​ത്ത് ഡോ​ക്ട​റാ​ക​ണ​മെ​ങ്കി​ല്‍ ആ​തി​ര സ​ന്തോ​ഷി​ന് അ​ഭി​ഭാ​ഷ​യാ​കാ​നാ​ണ് താ​ല്‍​പ​ര്യം. വ​ട​ക്കും​ത​ല പ​ന​യ​ന്നാ​ര്‍ കാ​വ് എ​സ് വി​പി​എം എ​ച്ച് എ​സി​ല്‍ പ​ഠി​ച്ച ഇ​വ​രു​ടെ ഈ ​വി​ജ​യ​ത്തി​ന് പി​ന്നി​ല്‍ അ​ധ്യാ​പ​ക​ര്‍​ക്കൊ​പ്പം ര​ക്ഷി​താ​ക്ക​ള്‍​ക്കും പ​ങ്കു​ണ്ടെ​ന്ന് സ​ഹോ​ദ​രി​മാ​ര്‍ പ​റ​യു​ന്നു.

പ​ഠ​ന​ത്തി​ല്‍ മി​ക​ച്ച വി​ജ​യം വ​രി​ച്ച ഈ ​സ​ഹോ​ദ​രി​മാ​രെ പ​ഞ്ചാ​യ​ത്തം​ഗം സു​നി​ത ഓ​മ​ന​ക്കു​ട്ട​നും നാ​ട്ടു​കാ​രും വീ​ട്ടി​ലെ​ത്തി പൊ​ന്നാ​ട​യ​ണി​യാ​ച്ചാ​ദ​രി​ച്ചു. സ​ന്തോ​ഷം പ​ങ്കി​ടാ​ന്‍ വ​രു​ന്ന​വ​ര്‍​ക്കെ​ല്ലാം മ​ധു​രം ന​ല്‍​കി​യാ​ണ് ആ​ദി​ത്യ​യും ആ​തി​ര​യും ര​ക്ഷി​താ​ക്ക​ള്‍​ക്കൊ​പ്പം സ്വീ​ക​രി​ക്കു​ന്ന​ത്. ദി​വ​സ​വും ചി​ട്ട​യാ​യ പ​ഠ​ന​വും അ​തോ​ടൊ​പ്പം പ​ര​സ്പ​രം സം​ശ​യം വ​ന്നാ​ല്‍ അ​ത് ചോ​ദി​ച്ച് മ​ന​സി​ലാ​ക്കി​യു​ള​ള പ​ഠ​ന​വും അ​ധ്യാ​പ​ക​രു​ടെ സ​ഹാ​യ​വും കൂ​ടി​യാ​യ​പ്പോ​ള്‍ ത​ങ്ങ​ള്‍​ക്ക് ഈ ​വി​ജ​യം നേ​ടാ​നാ​യ​തെ​ന്നാ​ണ് ഇ​ര​ട്ട​ക​ളാ​യ സ​ഹോ​ദ​രി​മാ​ര്‍ പ​റ​യു​ന്ന​ത്.