ബസ് സർവീസ് പുനരാരംഭിക്കും
Thursday, July 2, 2020 10:57 PM IST
പു​ന​ലൂ​ർ: കോ​വി​ഡി​നെ തു​ട​ർ​ന്ന് പു​ന​ലൂ​ർ, ആ​ര്യ​ങ്കാ​വ് കെ​എ​സ്​ആ​ർ​ടി​സി ബ​സ് ഡി​പ്പോ​ക​ളി​ൽ നി​ന്നും കി​ഴ​ക്ക​ൻ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ർ​ത്തി​വ​ച്ചി​രു​ന്ന ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് ര​ണ്ട് ഡി​പ്പോ​ക​ളി​ൽ നി​ന്നും ഇ​ന്നുമു​ത​ൽ ബ​സ് സ​ർ​വ്വീ​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
മ​ന്ത്രി കെ.​രാ​ജു​വി​ന്‍റെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ക​ണ്ടെ​യി​ൻ​മെന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന കു​ള​ത്തൂ​പ്പു​ഴ, റോ​സ്മ​ല, ആ​ര്യ​ങ്കാ​വ് പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​തി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്കാ​തെ ബ​സ് സ​ർ​വീ​സ് ന​ട​ത്താ​നാ​ണ് ഉ​ത്ത​ര​വ്. പു​ന​ലൂ​ർ ആ​ർ​ഡി​ഒ​യു​ടെ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് ബ​സ് ഓ​പ്പ​റേ​റ്റ് ചെ​യ്യാ​ൻ മാ​ത്രം പ​രി​മി​ത​മാ​യ ഉ​ള​വു​ക​ൾ ന​ൽ​കി​യാ​ണ് ഉ​ത്ത​ര​വ്. പു​ന​ലൂ​ർ ബ​സ് ഡി​പ്പോ​യി​ൽ നി​ന്നും സ​ർ​വ്വീ​സ് ആ​രം​ഭി​ച്ചു തെ​ന്മ​ല വ​ഴി ആ​ര്യ​ങ്കാ​വ് വി​ലേ​ജ് ഓ​ഫീ​സ് ജം​ഗ്ഷ​ൻ വ​രെ നേ​ര​ത്തെ ബ​സ് എ​ത്തി മ​ട​ങ്ങി​യി​രു​ന്നു. ഇ​ന്ന് മു​ത​ൽ ബ​സ് ആ​ര്യ​ങ്കാ​വ് ഡി​പ്പോ​യി​ൽ എ​ത്തി​യ ശേ​ഷ​മാ​കും തി​രി​കെ മ​ട​ങ്ങു​ക. എ​ന്നാ​ൽ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ആ​ര്യ​ങ്കാ​വ് ചെ​ക്ക് പോ​സ്റ്റു​വ​ഴി കേ​ര​ള​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​ർ ബ​സി​ൽ ക​യ​റാ​ൻ പാ​ടി​ല്ല. ഇ​ത് സം​ബ​ന്ധി​ച്ചു റൂ​റ​ൽ പോ​ലീ​സ് സൂ​പ്ര​ണ്ട് ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.