ഓ‌ട‌ിത്തുള്ളി ഹരിചന്ദന നേടിയത് മികച്ച വിജയം
Friday, July 3, 2020 11:02 PM IST
പട്ടാ​ഴി:​ തു​ള്ള​ല്‍ ക​ല​യി​ല്‍ മാ​ത്ര​മ​ല്ല, പ​ഠ​ന​ത്തി​ലും മി​ക​വ് തെ​ളി​യി​ച്ച് ഹ​രി​ച​ന്ദ​ന.​ താ​മ​ര​ക്കു​ടി എ​സ് വി ​വി എ​ച്ച് എ​സ് എ​സി​ലെ വി​ദ്യാ​ര്‍​ഥിനി​യാ​യ ഹ​രി​ച​ന്ദ​ന പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ ഫു​ള്‍ എ ​പ്ല​സ് നേ​ടി​യാ​ണ് പ​ഠ​ന​ത്തി​ലും മി​ക​വ് തെ​ളി​യി​ച്ച​ത്.​
തു​ള്ള​ല്‍ ക​ല​യി​ല്‍ നി​ര​വ​ധി ശി​ഷ്യ ഗ​ണ​ങ്ങ​ളു​ള്ള ആ​ശാ​ട്ടി കൂ​ടി​യാ​ണ്.​ ക​ഴി​ഞ്ഞ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ലും യു ​പി, എ​ച്ച് എ​സ്, എ​ച്ച് എ​സ് എ​സ് വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഹ​രി​ച​ന്ദ​ന​യു​ടെ ശി​ഷ്യ​ര്‍ മ​ത്സ​രി​ച്ചി​രു​ന്നു.​ തു​ള്ള​ല്‍​ക്ക​ല ആ​ചാ​ര്യ​ന്‍ താ​മ​ര​ക്കു​ടി ക​രു​ണാ​ക​ര​ന്‍ മാ​സ്റ്റ​റു​ടെ ചെ​റു​മ​ക​ളാ​ണ് ഹ​രി​ച​ന്ദ​ന.​
തു​ള്ള​ല്‍ക​ല പു​തുത​ല​മു​റ​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും തു​ള്ള​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​മാ​യി നി​ര​വ​ധി സ്കൂ​ളു​ക​ളി​ലും തു​ള്ള​ല്‍ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ മു​ത്ത​ച്ഛ​നി​ല്‍ നി​ന്നും പ​ക​ര്‍​ന്നു​കി​ട്ടി​യ തു​ള്ള​ല്‍ കേ​ര​ള​ത്തി​ല​ങ്ങോ​ള​മി​ങ്ങോ​ള​മു​ള്ള പൊ​തു​വേ​ദി​ക​ളി​ലും അ​വ​ത​രി​പ്പി​ച്ച് ശ്ര​ദ്ധേ​യ​യാ​കു​ന്ന ക​ലാ​കാ​രി കൂ​ടി​യാ​ണ് ഹ​രി​ച​ന്ദ​ന.​ എ​സ് എ​സ് എ​ല്‍ സി ​പ​രീ​ക്ഷാ കാ​ല​ത്തും ക​ലാ​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു.​ മി​ക​ച്ച വി​ജ​യം പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഫു​ള്‍ എ ​പ്ല​സ് അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നെ​ന്ന് ഈ ​കൊ​ച്ചു​മി​ടു​ക്കി പ​റ​യു​ന്നു.​അ​ധ്യാ​പ​ക​നാ​യ ഹ​രി​കു​മാ​റി​ന്‍റേ​യും ശ്രീ​ജ​യു​ടെ​യും മ​ക​ളാ​ണ്.