ഭാ​ര്യാ മാ​താ​വി​നെ ആ​ക്ര​മി​ച്ച് മാ​ല ക​വ​ര്‍​ന്ന മ​രു​മ​ക​ന്‍ അ​റ​സ്റ്റി​ല്‍
Friday, July 3, 2020 11:02 PM IST
ക​ട​യ്ക്ക​ല്‍ : വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​ട​ന്നു ഭാ​ര്യ​ാമാ​താ​വി​നെ മ​ര്‍​ദി​ക്കു​ക​യും ഇ​വ​രു​ടെ ക​ഴു​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ്വ​ര്‍​ണ മാ​ല അ​പ​ഹ​രി​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ പ്ര​തി​യാ​യ മ​രു​മ​ക​ന്‍ അ​റ​സ്റ്റി​ല്‍. ക​ട​യ്ക്ക​ല്‍ കു​മ്മി​ൾ വ​ട്ട​ത്താ​മ​ര പ്ലാ​ങ്കീ​ഴ് ഈ​ട്ടി​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ഷാ​ന​വാ​സ് ക​ലാം (57) ആ​ണ് ക​ട​യ്ക്ക​ല്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ഷാ​ന​വാ​സ് ക​ലാ​മി​ന്‍റെ ഭാ​ര്യ ഇ​യാ​ളു​മാ​യി പി​ണ​ങ്ങി മ​ാതാ​വി​നോ​ടൊപ്പ​മാ​ണ് താ​മ​സി​ച്ച് വ​ന്നി​രു​ന്ന​തി​നാ​ലും വ​സ്തു വി​ല്‍​പ്പ​ന ന​ട​ത്തി പ​ണം ന​ല്‍​കാ​ത്ത​തി​ലു​മു​ള്ള വി​രോ​ധം നി​മി​ത്തം ഇ​യാ​ള്‍ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സിഐ രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.