ഫ്രീ​സാ​നി​റ്റൈ​സ​ർ മെ​ഷീ​ൻ പ​ഞ്ചാ​യ​ത്തി​ൽ സ്ഥാ​പി​ച്ചു
Friday, July 3, 2020 11:02 PM IST
ചാ​ത്ത​ന്നൂ​ർ: പ​ഞ്ചാ​യ​ത്ത് അം​ഗം സ്വ​ന്ത​മാ​യി നി​ർ​മി​ച്ച ഹാ​ൻ​ഡ് ഫ്രീ​സാ​നി​റ്റൈ​സ​ർ മെ​ഷീ​ൻ പ​ഞ്ചാ​യ​ത്തി​ൽ സ്ഥാ​പി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തി. നെ​ടു​മ്പ​ന ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലെ കു​ള​പ്പാ​ടം സൗ​ത്ത് വാ​ർ​ഡ് അം​ഗം കു​ള​പ്പാ​ടം സ​ജീ​വാ​ണ് ഹാ​ൻ​ഡ് ഫ്രീ​സാ​നി​റ്റൈ​സ​ർ നി​ർ​മി​ച്ച​ത്.​
നെ​ടു​മ്പ​ന പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് നാ​സ​റു​ദീ​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഹാ​രീ​സ് മു​ഹ​മ്മ​ദ് കോ​യ, സ​ജീ​വ് കു​ള​പ്പാ​ടം, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

കെ​ല്‍​ട്രോ​ണി​ല്‍ ടെ​ലി​വി​ഷ​ന്‍
ജേ​ണ​ലി​സ​ത്തി​ന് അ​പേ​ക്ഷി​ക്കാം

കൊല്ലം: കെ​ല്‍​ട്രോ​ണ്‍ ന​ട​ത്തു​ന്ന ടെ​ലി​വി​ഷ​ന്‍ ജേ​ണ​ലി​സം കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത ബി​രു​ദം. പ്രാ​യ​പ​രി​ധി 30. മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം, ഇ​ന്‍റേ​ണ്‍​ഷി​പ്, പ്ലേ​സ്‌​മെ​ന്‍റ് സ​ഹാ​യം എ​ന്നി​വ പ​ഠ​ന​സ​മ​യ​ത്ത് നി​ബ​ന്ധ​ന​ക​ള്‍​ക്ക് വി​ധേ​യ​മാ​യി ല​ഭി​ക്കും. ksg.keltron.in വെ​ബ്‌​സൈ​റ്റി​ല്‍ അ​പേ​ക്ഷാ​ഫോം ല​ഭി​ക്കും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ 8137969292 എ​ന്ന ന​മ്പ​രി​ല്‍ ല​ഭി​ക്കും.