മാ​സ്ക് ധ​രി​ക്കാ​ത്തതി​ന് 478 ​പേ​ർ​ക്കെ​തി​രെ ന​ട​പ​ടി
Friday, July 3, 2020 11:02 PM IST
കൊ​ല്ലം: സി​റ്റി​യി​ലെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൊ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ച​തി​ന് 257 പേ​ർ​ക്കെ​തി​രെ 202 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.
പൊ​തു​സ്ഥ​ല​ങ്ങ​ളി​ന​ൽ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ച​തി​ന് 478 പേ​ർ​ക്കെ​തി​രേ​യും കേ​ര​ളാ എ​പ്പി​ഡെ​മി​ക് ഡി​സീ​സ​സ് ഓ​ർ​ഡി​ന​ൻ​സ് പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച​തി​ന് 66 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.
സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​തെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ലം​ഘി​ച്ച് പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് പ​ള്ളി​ത്തോ​ട്ടം, ഇ​ര​വി​പു​രം, പ​ര​വൂ​ർ, ക​ണ്ണ​ന​ല്ലൂ​ർ, ഓ​ച്ചി​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി 16 ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.
ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ മാ​സ്ക്, ഹെ​ൽ​മ​റ്റ് എ​ന്നി​വ ധ​രി​ക്കേ​ണ്ടതും ​വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ശു​ചീ​ക​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് പൊ​തു​ജ​ന​ങ്ങ​ളെ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട തു​മാ​ണ്.​
വാ​ഹ​ന​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ചു​ള്ള യാ​ത്ര​ക്കാ​രെ മാ​ത്ര​മേ ക​യ​റ്റു​വാ​ൻ പാ​ടു​ള്ളൂ.