സ​പ്ലൈ​കോ ഓ​ണ്‍​ലൈ​ന്‍ സേ​വ​ന​ങ്ങ​ള്‍ വ്യാ​പി​പ്പി​ക്കും: മ​ന്ത്രി പി ​തി​ലോ​ത്ത​മ​ന്‍
Friday, July 3, 2020 11:04 PM IST
കൊല്ലം: ആ​ധു​നി​ക ക​ച്ച​വ​ട​രീ​തി​ക​ള്‍ പ​രീ​ക്ഷി​ക്കു​ന്ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​പ്ലൈ​കോ സേ​വ​ന​ങ്ങ​ള്‍ ഓ​ണ്‍​ലൈ​നി​ലൂ​ടെ ന​ഗ​ര​ങ്ങ​ളി​ലേ​ക്കും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും കൂ​ടു​ത​ല്‍ വ്യാ​പി​പ്പി​ക്കു​മെ​ന്ന് ഭ​ക്ഷ്യ-​സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് മ​ന്തി പി ​തി​ലോ​ത്ത​മ​ന്‍ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ പു​ത്ത​ന്‍​കു​ള​ത്തെ പു​തി​യ ഔ​ട്ട്‌​ലെ​റ്റ്, പാ​ല​ത്ത​റ എ​ന്‍ എ​സ് ഹോ​സ്പി​റ്റ​ലി​ന് സ​മീ​പ​ത്തെ ന​വീ​ക​രി​ച്ച ഔ​ട്ട്‌​ലെ​റ്റ് എ​ന്നി​വ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ സ്വ​യം തി​ര​ഞ്ഞെ​ടു​ക്കു​വാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി​യാ​ണ് സ​പ്ലൈ​കോ ഔ​ട്ട് ലെറ്റു​ക​ള്‍ ന​വീ​ക​രി​ച്ച​ത്. സൂ​പ്പ​ര്‍-​ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ള്‍, മാ​വേ​ലി സ്റ്റോ​റു​ക​ള്‍, പീ​പ്പി​ള്‍ ബ​സാ​റു​ക​ള്‍ എ​ന്നി​ങ്ങ​നെ​യാ​യി 1500 സ​പ്ലൈ​കോ ഔ​ട്ട് ലെറ്റു​ക​ള്‍ സം​സ്ഥാ​ന​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.
ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് 87.38 ല​ക്ഷം കാ​ര്‍​ഡു​ട​മ​ക​ള്‍​ക്ക് ഗു​ണ​മേന്മ​യു​ള്ള 17 വി​ഭ​വ​ങ്ങ​ള​ട​ങ്ങി​യ ഭ​ക്ഷ്യ​കി​റ്റു​ക​ള്‍ സ​പ്ലൈ​കോ വ​ഴി ന​ല്‍​കി. ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ മു​ത​ല്‍ ജൂ​ണ്‍ വ​രെ സാ​ധാ​ര​ണ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ സ​പ്ലൈ​കോ​യു​ടെ സ​ഹാ​യ​ത്തോ​ടെ വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.