നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
Saturday, July 4, 2020 10:49 PM IST
ച​വ​റ: വി​ൽ​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ച​വ​റ ഇ​ട​പ്പ​ള്ളി​ക്കോ​ട്ട കെ​എ​സ്ഇ​ബി ഓ​ഫീ​സി​ന് സ​മീ​പ​മു​ള്ള കെ​ട്ടി​ട​ത്തി​ന് പി​റ​കി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ 16000 രൂ​പ വി​ല​മ​തി​ക്കു​ന്ന 390 ക​വ​ർ പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളാ​ണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.
പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ ഇ​ട​പ്പ​ള്ളി​ക്കോ​ട്ട മ​ണ്ണൂ​ർ വ​ട​ക്ക​തി​ൽ ജ​ലാ​ലു​ദീ​ൻ എ​ന്ന​യാ​ൾ വി​ൽ​പ്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന് സൂ​ക്ഷി​ച്ചി​രു​ന്ന​താ​ണെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി. മു​മ്പും നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ച്ച​തി​നും വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​ലേ​ക്കും ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​ര​വും ഇ​യാ​ൾ​ക്കെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് ജ​യി​ൽ​വാ​സം അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ നി​സാ​മു​ദീ​ൻ , സ്പെ​ഷ​ൽ ബ്രാ​ഞ്ച് സ​ബ് ഇ​ൻ​സ്പെ ക്ട​ർ ന​ജീ​ബ് റ്റി.​എ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ആ​ണ് പു​ക​യി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ജ​ലാ​ലു​ദീ​നു വേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി.