വ​യോ​ധി​ക​നെ മ​ര്‍​ദി​ച്ച​വ​ശ​നാ​ക്കി​യ യു​വാ​വി​നെ പി​ടി​കൂ​ടി
Saturday, July 4, 2020 10:49 PM IST
പ​ന്മ​ന: ഇ​ട​പ്പ​ള​ളി​ക്കോ​ട്ട​യി​ലെ ലോ​ഡ്ജി​ല്‍ താ​മ​സി​ച്ച് വ​ന്ന വ​യോ​ധി​ക​നെ മ​ര്‍​ദി​ച്ച് അ​വ​ശ​നാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട ഒ​രാ​ളെ ച​വ​റ പോ​ലീ​സ് പി​ടി​കൂ​ടി. ക​രു​നാ​ഗ​പ്പ​ള​ളി പ​ട​നാ​യ​ര്‍​കു​ള​ങ്ങ​ര സ്വ​ദേ​ശി സു​രേ​ഷി​നെ (അ​ച്ചാ​യ​ന്‍-60) മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ലു​ള്‍​പ്പെ​ട്ട ലോ​ഡ്ജി​ല്‍ ത​ന്നെ താ​മ​സി​ക്കു​ന്ന ത​മി​ഴ്‌​നാ​ട് ക​ണ്ട​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ കു​മാ​റി​നെ (30) ആ​ണ് പി​ടി കൂ​ടി​യ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യ ഷാ​ജി ഒ​ളി​വി​ലാ​ണ്.

വ്യാ​ഴാ​ഴ്ച രാ​ത്രി ലോ​ഡ്ജി​ന് മു​ന്നി​ല്‍ മ​ദ്യ​പാ​ന​ത്തി​നി​ടെ ന​ട​ന്ന വാ​ക്കേ​റ്റ​ത്തെ തു​ട​ര്‍​ന്ന് കു​മാ​റും ഷാ​ജി​യും സു​രേ​ഷി​നെ മ​ര്‍​ദി​ച്ച് അ​വ​ശ​നാ​ക്കി​യ ശേ​ഷം ഷാ​ജി​യു​ടെ മു​റി​യി​ല്‍ കൊ​ണ്ടു വ​ന്ന് വ​ലി​യ ക​മ്പി കൊ​ണ്ട് ത​ല​ക്കും മു​ഖ​ത്തും അ​ടി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
വെ​ള​ളി​യാ​ഴ്ച വ​രാ​ന്ത​യി​ല്‍ മു​റി​വു​ക​ളേ​റ്റ് അ​വ​ശ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ആ​ദ്യം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി പ്ര​വേ​ശി​പ്പി​ച്ചു

.വെ​ള​ളി​യാ​ഴ്ച ച​വ​റ സി​ഐ എ. ​നി​സാ​മു​ദീ​ൻ ലോ​ഡ്ജ് ന​ട​ത്തി​പ്പു​കാ​രാ​യ​വ​രെ ചോ​ദ്യം ചെ​യ്യു​ക​യും കു​മാ​റി​നെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.