പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ പോ​ലീ​സ് വീ​ട്ടി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്ത​ത് മാ​ര​കാ​യു​ധ​ങ്ങ​ള്‍
Saturday, July 4, 2020 10:49 PM IST
ചോ​ഴി​യ​ക്കോ​ട് : കു​ടും​ബ പ്ര​ശ്ന​ത്തി​ല്‍ പ​രാ​തി അ​ന്വേ​ഷി​ക്കാ​ന്‍ എ​ത്തി​യ പോ​ലീ​സ് സം​ഘം യു​വാ​വി​ന്‍റെ വീ​ട്ടി​ല്‍ നി​ന്നും ക​ണ്ടെ​ടു​ത്ത​ത് വാ​ള്‍ അ​ട​ക്ക​മു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ള്‍.
കു​ള​ത്തു​പ്പു​ഴ ചോ​ഴി​യ​ക്കോ​ട് ക​ല്ലു​കു​ഴി തെ​ക്കേ​കു​ന്നും​പു​റ​ത്ത് വീ​ട്ടി​ല്‍ മു​ജീ​ബ് റ​ഹു​മാ​ന്‍റെ വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് മാ​ര​കാ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​ത്തോ​ടെ മു​ജീ​ബ് റ​ഹു​മാ​ന്‍ ഉ​പ​ദ്ര​വി​ക്കു​ന്ന​താ​യി ഇ​യാ​ളു​ടെ ഭാ​ര്യ കു​ള​ത്തു​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ച​റി​യി​ച്ചു.

ഇ​ത​നു​സ​രി​ച്ച് അ​ന്വേ​ഷ​ണ​ത്തി​നാ​യി സ്റ്റേ​ഷ​നി​ല്‍ നി​ന്നും എ​ത്തി​യ പോ​ലീ​സു​കാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വീ​ട്ടി​ലെ തീ​ന്‍ മേ​ശ​യു​ടെ അ​ടി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ വാ​ളും, വീ​ട്ടി​ലെ പ്ര​ധാ​ന വാ​തി​ലി​ല്‍ കെ​ട്ടി​ത്തൂ​ക്കി​യ നി​ല​യി​ല്‍ ഇ​രു​മ്പ് പൈ​പ്പി​ല്‍ തീ​ര്‍​ത്ത ര​ണ്ടു വ​ടി​ക​ളും ക​ണ്ടെ​ത്തി.
തു​ട​ര്‍​ന്ന് കു​ള​ത്തു​പ്പു​ഴ എ​സ്ഐ അ​ശോ​ക്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ത്രി​യോ​ടെ കൂ​ടു​ത​ല്‍ പോ​ലീ​സ് എ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ടു വെ​ട്ടു​ക​ത്തി​ക​ള്‍ അ​ട​ക്കം കൂ​ടു​ത​ല്‍ ആ​യു​ധ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മു​ജീ​ബ് റ​ഹ്മാ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

മു​ജീ​ബി​നെ​തി​രെ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ല്‍ ഗാ​ര്‍​ഹി​ക പീ​ഡ​നം കൂ​ടാ​തെ ആ​യു​ധ നി​രോ​ധ​ന നി​യ​മ പ്ര​കാ​ര​വും പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് പോ​ലീ​സ്. അ​തേ​സ​മ​യം പി​ടി​യി​ലാ​യ മു​ജീ​ബി​നെ കാ​ണാ​ന്‍ രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ അ​ട​ക്കം ആ​ളു​ക​ള്‍ എ​ത്താ​റു​ണ്ടെ​ന്ന് ഭാ​ര്യ​യും നാ​ട്ടു​കാ​രും പോ​ലീ​സി​നു മൊ​ഴി ന​ല്‍​കി​യി​ട്ടു​ണ്ട്.