ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക്ക് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Saturday, July 4, 2020 10:49 PM IST
ചാ​ത്ത​ന്നൂ​ർ: അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​തി​നാ​യി​രം രൂ​പ റി​ലീ​ഫ് ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കാ​ഷ്യു ഫെ​ഡ​റേ​ഷ​ൻ (യു​റ്റി​യു​സി). യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന കാ​ഷ്യു ഫാ​ക്ട​റി​ക​ൾ​ക്ക് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. മാ​ട​ൻ​ന​ട വി​എ​ൽ​സി ഫാ​ക്ട​റി​ക്ക് മു​ന്നി​ൽ ന​ട​ന്ന ധ​ർ​ണ കാ​ഷ്യു ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി.​ഡി ആ​ന​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ഷ്യു​ഫെ​ഡ​റേ​ഷ​ൻ കേ​ര​ള​ത്തി​ലെ ലൈ​സ​ൻ​സു​ള്ള 864 ക​ശു​വ​ണ്ടി ഫാ​ക്ട​റി​ക​ളി​ൽ 644 എ​ണ്ണം പൂ​ട്ടി കി​ട​ക്കു​ക​യാ​ണ്. ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ൽ വ​ന്ന് നാ​ലു വ​ർ​ഷ​മാ​യി​ട്ടും ഈ ​ഫാ​ക്ട​റി​ക​ൾ തു​റ​ന്നി​ട്ടി​ല്ല.

ഫാ​ക്ട​റി​ക​ൾ സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന​തി​നും നാ​ലു വ​ർ​ഷ​മാ​യി ജോ​ലി​യി​ല്ലാ​ത​ല​യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് റി​ലീ​ഫാ​യി പ​തി​നാ​യി​രം രൂ​പ ന​ൽ​കാ​ൻ ഗ​വ​ൺ​മെ​ന്‍റ് ത​യാ​റാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. സ​ലീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദി​ലീ​പ് മം​ഗ​ല ത്ത്, ​പി ഉ​ദ​യ​ഭാ​നു, ഉ​ദ​യ​കു​മാ​ർ, ര​വീ​ന്ദ്ര​ൻ പി​ള്ള, രാ​ജ് കു​മാ​ർ, സു​രേ​ഷ്, ശി​വ​ൻ​പി​ള്ള, സ​മ​ദ്, മ​ഹി​ളാ​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.