ആം​ഗ​ൻ​വാ​ടി​യ്ക്ക് ഫ​ർ​ണി​ച്ച​ർ ന​ൽ​കി
Saturday, July 4, 2020 10:49 PM IST
പ​ന്മ​ന: ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വ​ടു​ത​ല വാ​ർ​ഡി​ലെ 92-ാം ന​മ്പ​ർ ആം​ഗ​ൻ​വാ​ടി​യ്ക്ക് ഫ​ർ​ണി​ച്ച​റു​ക​ൾ വാ​ങ്ങി ന​ൽ​കി. ആം​ഗ​ൻ​വാ​ടി​ക​ൾ​ക്ക് ഫ​ർ​ണി​ച്ച​ർ വാ​ങ്ങി ന​ൽ​ക​ൽ എ​ന്ന പ്രോ​ജ​ക്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​വ ന​ൽ​കി​യ​ത്. പ​ദ്ധ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 51 ആം​ഗ​ൻ​വാ​ടി​ക​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടും.

വി​ത​ര​ണോ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് എ​സ്.​ശാ​ലി​നി നി​ർ​വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ജി​ത് ര​ഞ്ജ് അ​ധ്യ​ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ രാ​ജി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മി​നി ഓ​മ​ന​ക്കു​ട്ട​ൻ, വാ​ർ​ഡം​ഗം ര​വി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​സ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.