കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി വി​ക​സ​ന പ​ദ്ധ​തി അ​ഭി​ന​ന്ദ​നാ​ർ​ഹ​മെ​ന്ന്
Sunday, July 5, 2020 10:51 PM IST
കു​ണ്ട​റ: താ​ലൂ​ക്ക് ആ​ശു​പ​ത്രി വി​ക​സ​ന പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ തു​ട​ക്കം കു​റി​ച്ച​തും കി​ഫ്ബി ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി 77 കോ​ടി രൂ​പ അ​നു​ദി​ച്ച​തും സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് കു​ണ്ട​റ പൗ​ര​വേ​ദി.
പൗ​ര​വേ​ദി വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രു​ന്ന​തും പ​ല​വ​ട്ടം പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ ന​ട​ത്തി അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യ​തു​മാ​യ വി​ഷ​യ​മാ​ണ്.
സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പ്ര​കാ​രം 13 സ്പെ​ഷാ​ലി​റ്റി ഒ​പി​ക​ൾ, ര​ണ്ട് ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ൾ, മെ​ഡി​ക്ക​ൽ സ​ർ​ജി​ക്ക​ൽ ഐ​സി​യു, 130 കി​ട​ക്ക​ക​ൾ, കാ​ഷ്വാ​ലി​റ്റി, മോ​ർ​ച്ച​റി, പാ​ലി​യേ​റ്റീ​വ് യൂ​ണി​റ്റ്, ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് തു​ട​ങ്ങി​യ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ വി​ക​സ​നം ഇ​വി​ടെ യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ഇ​ത് ഭാ​രി​ച്ച ചി​കി​ത്സാ ചെ​ല​വ് താ​ങ്ങാ​നാ​വാ​തെ ബു​ദ്ധി മു​ട്ടു​ന്ന സാ​ധാ​ര​ണ​ക്കാ​രും പാ​വ​പ്പെ​ട്ട ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ളും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ഏ​റെ​യു​ള്ള കു​ണ്ട​റ​യ്ക്ക് ല​ഭി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ അ​നു​ഗ്ര​ഹം ആ​യി​രി​ക്കും.
പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഡോ. ​വെ​ള്ളി​മ​ണ്‍ നെ​ൽ​സ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ കെ.​വി. മാ​ത്യു, എം. ​മ​ണി, ഇ. ​ശ​ശി​ധ​ര​ൻ​പി​ള്ള, മ​ണി ചീ​ര​ങ്കാ​വി​ൽ, ഡോ. ​എ​സ്. ശി​വ​ദാ​സ​ൻ​പി​ള്ള, വി. ​ഫി​ലി​പ്പോ​സ് പ​ണി​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.