മാ​സ്ക് ധ​രി​ക്ക​ാതെ സ​ഞ്ച​രി​ച്ച​തി​ന് 346 പേ​ർ​ക്കെ​തി​രെ നടപടി
Monday, July 6, 2020 10:20 PM IST
കൊ​ല്ലം: സി​റ്റി​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​സ്ക് ധ​രി​ക്ക​ാതെ സ​ഞ്ച​രി​ച്ച​തി​ന് 346 പേ​ർ​ക്കെ​തി​രേ​യും കൊ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​ത്തി​ന് 163 പേ​ർ​ക്കെ​തി​രെ 109 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു. 38 വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.
നി​ർ​ദേ​ശം ലം​ഘി​ച്ച് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് ഇ​ര​വി​പു​രം, ക​രു​നാ​ഗ​പ്പ​ള്ളി, പാ​രി​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി മൂന്ന് വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തായും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.