ക​ണ്ടെയി​ന്‍​മെന്‍റ് സോ​ണ്‍ നിയന്ത്രണങ്ങൾ
Tuesday, July 7, 2020 11:01 PM IST
കൊല്ലം: നി​ല​വി​ല്‍ ക​ണ്ടെയി​ന്‍​മെന്‍റ് സോ​ണാ​യ തൃ​ക്കോ​വി​ല്‍​വ​ട്ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആറ്, ഏഴ്, ഒന്പത് വാ​ര്‍​ഡു​ക​ളി​ലെ ക​ണ്ടെയി​ന്‍​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ കള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ ഉ​ത്ത​ര​വാ​യി.
ക​ണ്ടെയി​ന്‍​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ലെ മു​ള​ങ്കാ​ട​കം, പു​ന​ലൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ ചാ​ല​ക്കോ​ട്, നെ​ടും​ക​യം, മൂ​സാ​വ​രി, ടൗ​ണ്‍, ചെ​മ്മ​ന്തൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ മു​സ്ലീം സ്ട്രീ​റ്റ്, ച​ന്ത​മു​ക്ക്, പ​ഴ​യ​തെ​രു​വ്, കോ​ള​ജ്, പു​ല​മ​ണ്‍, തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 3, 7, 8, 10 വാ​ര്‍​ഡു​ക​ള്‍, തെന്മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ര്‍​ഡ്, മേ​ലി​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 15-ാം വാ​ര്‍​ഡ്, ക​രു​നാ​ഗ​പ്പ​ള്ളി ന​ഗ​ര​സ​ഭ​യി​ലെ 15-ാം ഡി​വി​ഷ​ന്‍, പന്മന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 3, 5, 13, 15 വാ​ര്‍​ഡു​ക​ള്‍, ശാ​സ്താം​കോ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 10 മു​ത​ല്‍ 19 വ​രെ വാ​ര്‍​ഡു​ക​ള്‍, മൈ​നാ​ഗ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 7, 8, 9, 11 വാ​ര്‍​ഡു​ക​ള്‍, പ​ടി​ഞ്ഞാ​റേ ക​ല്ല​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 1, 3 വാ​ര്‍​ഡു​ക​ള്‍, ശൂ​ര​നാ​ട് സൗ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 10, 13 വാ​ര്‍​ഡു​ക​ള്‍, ക്ലാ​പ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ര്‍​ഡ്, നീ​ണ്ട​ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ര്‍​ഡ് എ​ന്നി​വ​യാ​ണ്.
ആ​ര്യ​ങ്കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​ര്യ​ങ്കാ​വ്, ആ​ര്യ​ങ്കാ​വ് ക്ഷേ​ത്രം എ​ന്നീ വാ​ര്‍​ഡു​ക​ളി​ല്‍ നി​ശ്ചി​ത ഹോ​ട്ട് സ്‌​പോ​ട്ട് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രും.