സ​മ്പൂ​ർ​ണ അ​ട​ച്ചി​ട​ലി​ൽ കൊ​ട്ടാ​ര​ക്ക​ര
Tuesday, July 7, 2020 11:02 PM IST
കൊ​ട്ടാ​ര​ക്ക​ര: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ട്ടാ​ര​ക്ക​ര ടൗ​ൺ പൂ​ർ​ണ​മാ​യി അ​ട​ച്ചി​ട്ടു. വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നു​ൾ​പ്പെ​ടെ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.
എം​സി റോ​ഡും ദേ​ശീ​യ​പാ​ത​യും സം​ഗ​മി​ക്കു​ന്ന സ്ഥ​ല​മാ​യ​തി​നാ​ൽ വാ​ഹ​ന​ഗ​താ​ഗ​തം സൂ​ക്ഷ്മ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. അ​നാ​വ​ശ്യ​മാ​യി യാ​ത്ര ചെ​യ്യു​ന്ന​വ​രെ പോ​ലീ​സ് മ​ട​ക്കി അ​യ​ക്കു​ന്നു​ണ്ട്. പൊ​തു​വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ നി​ർ​ത്താ​ൻ അ​നു​വാ​ദ​മി​ല്ല. ടൗ​ണി​ലേ​ക്കെ​ത്തു​ന്ന എ​ല്ലാ റോ​ഡു​ക​ളി​ലും ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ച്ച് പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ക്ക​ശ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.
ഹ​ർ​ത്താ​ൽ പ്ര​തീ​തി​യി​ലാ​ണ് കൊ​ട്ടാ​ര​ക്ക​ര ടൗ​ൺ. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളൊ​ന്നും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​മി​ത​മാ​യ ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണു​ള്ള​ത്. പൊ​തു ജ​ന​ങ്ങ​ളു​ടെ സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്കു​ക​യും സേ​വ​ന​ങ്ങ​ൾ​ക്കു് ഒാ​ൺ​ലൈ​ൻ സ​മ്പ്ര​ദാ​യം ന​ട​പ്പി​ൽ വ​രു​ത്തി​യി​രി​ക്കു​ക​യു​മാ​ണ്.​കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ പൂ​ർ​ണ​മാ​യി അ​ട​ച്ചു. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ സ​ർ​വീ​സും നി​ർ​ത്ത​ലാ​ക്കി. താ​ലൂ​ക്ക് ആ​ശു​പ​ത്രി, പോ​ലീ​സ് സ്റ്റേ​ഷ​ൻ, താ​ലൂ​ക്ക് ഓ​ഫീ​സ്, മ​റ്റു സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം തു​ട​രു​ന്നു.
സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ ര​ണ്ടു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മു​ൻ ക​രു​ത​ൽ ന​ട​പ​ടി​ക​ൾ. ഇ​വ​രു​ടെ രോ​ഗ​ബാ​ധ​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​ന്ന​ലെ പു​ത്തൂ​ർ തേ​വ​ല​പ്പു​റ​ത്ത് ക്വാ​റ​ന്‍റൈ​യി​നി​ൽ ക​ഴി​ഞ്ഞ യു​വാ​വ് മ​ര​ണ​പ്പെ​ട്ട​തോ​ടെ ആ​ശ​ങ്ക​യി​ലും ഭീ​തി​യി​ലു​മാ​ണ് ജ​ന​ങ്ങ​ൾ.
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ആ​ദ്യ​ഘ​ട്ട​ത്തി​ലെ​ടു​ത്ത ജാ​ഗ്ര​ത ഇ​പ്പോ​ൾ തു​ട​രു​ന്നി​ല്ല. പ​ഞ്ചാ​യ​ത്തു​ക​ൾ തോ​റും നി​യ​മി​ച്ച സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​ന​വും അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​തൊ​ഴി​കെ​യു​ള്ള സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ളെ​ല്ലാം അ​ട​ച്ചു പൂ​ട്ടി. വി​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രും കു​ടും​ബാം​ഗ​ങ്ങ​ളും ഇ​തു​മൂ​ലം ഏ​റെ ദു​രി​ത​ത്തി​ലാ​ണ്.