അ​ജ്ഞാ​ത മൃ​ത​ദേ​ഹം
Saturday, July 11, 2020 1:47 AM IST
കു​ണ്ട​റ: കി​ഴ​ക്കേ​ക​ല്ല​ട ചി​റ്റു​മ​ല ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ തൊ​ട്ടി​ക്ക​ര തോ​ട്ടി​ൽ അ​ജ്ഞാ​ത സ്ത്രീ​യു​ടെ മൃ​ത​ദ​ഹം ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് 55 വ​യ​സ് തോ​ന്നി​ക്കു​ന്ന സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ക​റു​ത്ത ബ്ലൗ​സും പു​ള്ളി​യു​ള്ള വെ​ള്ള സാ​രി​യു​മാ​ണ് ധ​രി​ച്ചി​ട്ടു​ള്ള​ത്. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.