എടിഎ​മ്മി​ൽ നി​ന്ന് ക​ള​ഞ്ഞ് കി​ട്ടി​യ പ​ണം തി​രി​ച്ച് ന​ൽ​കി പോ​ലീ​സു​കാ​ര​ൻ മാ​തൃ​ക​യാ​യി
Sunday, July 12, 2020 12:36 AM IST
കൊ​ട്ടാ​ര​ക്ക​ര : കോ​ട്ടാ​ത്ത​ല ഇ​ന്ത്യാ വ​ൺ എ​ടിഎ​മ്മി​ൽ നി​ന്ന് ക​ള​ഞ്ഞ് കി​ട്ടി​യ 20000- രൂ​പ തി​രി​കെ ന​ൽ​കി ശൂ​ര​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഡ്രൈ​വ​ർ സിപിഒ ​വി​ജേ​ഷ് മാ​തൃ​ക​യാ​യി.

വെ​ണ്ടാ​ർ, മൂ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ വി​ജേ​ഷ് കോ​ട്ടാ​ത്ത​ല​യി​ലെ ഇ​ന്ത്യാ​വ​ൺ എടിഎ​മ്മി​ൽ നി​ന്ന് 200 രൂ​പ​യു​ടെ 100 നോ​ട്ടു​ക​ള​ട​ങ്ങി​യ ഒ​രു കെ​ട്ട് നോ​ട്ട് ല​ഭി​ക്കു​ക​യാ​യി​രു​ന്നു. ല​ഭി​ച്ച ഉ​ട​ൻ ത​ന്നെ വി​ജേ​ഷ് പ​ണം കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. എടിഎ​മ്മി​ൽ പ​ണം നി​റ​ക്കാ​ൻ ക​രാ​ർ എ​ടു​ത്തി​രു​ന്ന കൊ​ട്ടാ​ര​ക്ക​ര മൈ​ലം പ​ള്ളി​ക്ക​ൽ അ​ജ​സി​യ മ​ൻ​സി​ലി​ൽ സ​വാ​ദി​ന്‍റെ കൈ​യ്യി​ൽ നി​ന്നാ​ണ് പ​ണം ന​ഷ്ട​പ്പെ​ട്ട​ത്. പ​ണം ന​ഷ്ട​പ്പെ​ട്ട​ത് മ​ന​സി​ലാ​യ ഉ​ട​ൻ കൊ​ട്ടാ​ര​ക്ക​ര സ്റ്റേ​ഷ​നി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ പ​ണ​വു​മാ​യി വി​ജേ​ഷ് സ്റ്റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര ഇ​ൻ​സ്പെ​ക്ട​ർ ജോ​സ​ഫ് ലി​യോ​ണി​ന്‍റെ സാ​ന്നി​ധ്യത്തി​ൽ വി​ജേ​ഷ് പ​ണം സ​വാ​ദി​ന് കൈ​മാ​റി.