ശാ​സ്താം​കോ​ട്ട സൂ​പ്പ​ർ സ്പ്രെ​ഡ് ഭീ​തി​യി​ൽ: സ​മ്പ​ർ​ക്കം വ​ഴി അ​ഞ്ചു​പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
Sunday, July 12, 2020 10:39 PM IST
എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ
കൊ​ല്ലം: ജി​ല്ല​യെ ആ​ശ​ങ്കി​ലാ​ഴ്ത്തി വീ​ണ്ടും കോ​വി​ഡ് സ​മ്പ​ർ​ക്ക വ്യാ​പ​നം. ഇ​ന്ന​ലെ ജി​ല്ല​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച അ​ഞ്ചു പേ​ർ​ക്കും സ​മ്പ​ർ​ക്കം വ​ഴി​യാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 496 ആ​യി.
ച​വ​റ, പ​ന്മ​ന പ​ഞ്ചാ​യ​ത്തു​ക​ളി​ലെ തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ ട്രി​പ്പി​ൾ ലോ​ക് ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി. ഇ​ന്ന് വൈ​കു​ന്നേ​രം ആ​റു മു​ത​ൽ 23-ന് ​വൈ​കു​ന്നേ​രം ആ​റു വ​രെ ഇ​ത് പ്രാ​ബ​ല്യ​ത്തി​ൽ ഉ​ണ്ടാ​കും. കോ​വി​ഡ് അ​തി​വ്യാ​പ​നം ത​ട​യു​ന്ന​തി​ന് വേ​ണ്ടി​യാ​ണി​ത്.
ജി​ല്ല​യി​ൽ ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രെ​ല്ലാം ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​ക​ളാ​ണ്. അ​തുകൊ​ണ്ടു ത​ന്നെ ഈ ​പ്ര​ദേ​ശം സൂ​പ്പ​ർ സ്പ്രെ​ഡ് ഭീ​ഷ​ണി​യി​ലാ​ണ്. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​യി തു​ട​രു​ന്നെ​ങ്കി​ലും രോ​ഗ​വ്യാ​പ​നം ഇ​നി​യും വ​ർ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും വി​ല​യി​രു​ത്ത​ൽ.
അ​തേസ​മ​യം ഇ​ന്ന​ലെ ജി​ല്ല​യി​ൽ പ​ത്തുപേ​ർ കൂ​ടി രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ എ​ണ്ണം 316 ആ​യി. 496 രോ​ഗ​ബാ​ധി​ത​രി​ൽ നാ​ലു​പേ​ർ മ​രി​ച്ചു എ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. 178 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.
ശാ​സ്താം​കോ​ട്ട രാ​ജ​ഗി​രി സ്വ​ദേ​ശി (60) ജൂ​ലൈ ആ​റി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച യാ​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന​യാ​ളാ​ണ്. ആ​ഞ്ഞി​ലി​മൂ​ട് ജം​ഗ്ഷ​നി​ൽ മ​ത്സ്യ​വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്നു. ആ​റു മു​ത​ൽ ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി ക​ണ്ടെ​ത്തി.
ശാ​സ്താം​കോ​ട്ട മ​ന​ക്ക​ര സ്വ​ദേ​ശി (62) രാ​ജ​ഗി​രി പെ​ട്രോ​ൾ പ​മ്പി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ പോ​സി​റ്റീ​വാ​യി. ആ​ദ്യം സ്ഥാ​പ​ന​നി​രീ​ക്ഷ​ണ​ത്തി​ലും തു​ട​ർ​ന്ന് ഗൃ​ഹ​നി​രീ​ക്ഷ​ണ​ത്തി​ലും പ്ര​വേ​ശി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ലെ​ങ്കി​ലും സ്ര​വ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി സ്ഥി​രീ​ക​രി​ച്ചു.
11ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ ഭാ​ര്യ (24), മൂ​ന്നു വ​യ​സു​ള്ള പെ​ൺ​കു​ട്ടി, ഒ​രു വ​യ​സു​കാ​ര​നാ​യ ആ​ൺ​കു​ട്ടി എ​ന്നി​വ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​റ്റ് മൂ​ന്നു​പേ​ർ.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച എ​ല്ലാ​വ​രും പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ‍‍​യി​ലാ​ണ്.
അ​തേ സ​മ​യം ജി​ല്ല​യി​ലെ 2461 വോ​ള​ണ്ടി​യ​ർ​മാ​ർ 1071 ടീ​മു​ക​ളാ​യി തി​രി​ഞ്ഞ് 12687 വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ബോ​ധ​വ​ത്ക്ക​ര​ണം ന​ട​ത്തി​യ​താ​യി ഡി​എം​ഒ ഡോ.​ആ​ർ.​ശ്രീ​ല​ത അ​റി​യി​ച്ചു.
ഇ​ന്ന​ല​ത്തെ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് ജി​ല്ല​യി​ൽ 91 06 പേ​ർ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ണ്ട്. ഇ​തി​ൽ 8977 പേ​ർ വീ​ടു​ക​ളി​ലും സ്ഥാ​പ​ന നി​രീ​ക്ഷ​ണ​ത്തി​ലു​മാ​ണ്. 129 പേ​ർ ആ​ശു​പ​ത്രി​ക​ളി​ലും ക​ഴി​യു​ന്നു.
വീ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് 781 പേ​രെ​യും അ​ഞ്ചു പേ​രെ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. പു​തു​താ​യി 607 പേ​രെ വീ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ലും 12 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​തു വ​രെ 49171 പേ​ർ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി.
സാ​മ്പി​ളു​ക​ൾ 16316 എ​ണ്ണ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. 1 2481 ഫ​ലം വ​ന്നു. ഇ​തി​ൽ 12014 എ​ണ്ണ​വും നെ​ഗ​റ്റീ​വ് ആ​ണ്. 3825 റി​സ​ൾ​ട്ടു​ക​ൾ വ​രാ​നു​ണ്ട്.
169 കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ 1404 പേ​രും അ​ഞ്ച് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ 82 പേ​രും എ​ട്ട് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 817 പേ​രും ക​ഴി​യു​ന്നു.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ 3369 പേ​രും ര​ണ്ടാം സ​മ്പ​ർ​ക്ക​ത്തി​ൽ 1459 പേ​രും ഉ​ണ്ടെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു.
ചിറ്റുമലയിൽ മരിച്ചനിലയിൽ കണ്ടെ ത്തിയ നെടുന്പന സ്വദേശിയായ സ്ത്രീ യ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാ​ഹ​ച​ര്യ​ത്തി​ൽ നെ​ടു​മ്പ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 4, 6 വാ​ർ​ഡു​ക​ളെ ക​ണ്ടെ​യി​ൻ​മെന്‍റ് സോ​ണു​ക​ളാ​ക്കി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.
കൊ​ല്ലം സി​റ്റി​യു​ടെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​സ്ക് ധ​രി​ക്കാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ച്ച​തി​ന് 229 പേ​ർ​ക്കെ​തി​രേ​യും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ച​തി​ന് 130 പേ​ർ​ക്കെ​തി​രെ​യും പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ചു.
മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് ക​ട​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് കൊ​ല്ലം ഈ​സ്റ്റ്, കൊ​ല്ലം വെ​സ്റ്റ്, ഇ​ര​വി​പു​രം, ഓ​ച്ചി​റ തു​ട​ങ്ങി​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി ഏ​ഴ് ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.
പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ശ​ക്ത​മാ​യ പോ​ലീ​സ് നി​രീ​ക്ഷ​ണ​വും പ​രി​ശോ​ധ​ന​യു​മാ​ണ് സി​റ്റി​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.