തേ​ക്കു​മ​രം പി​ഴു​തു​വീ​ണ് സ്കൂ​ളി​ന് കേ​ടു​പാ​ട്
Sunday, July 12, 2020 10:40 PM IST
കൊ​ട്ടാ​ര​ക്ക​ര: ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ൽ സ്വ​കാ​ര്യ പു​ര​യി​ട​ത്തി​ലെ തേ​ക്കു​മ​രം പി​ഴു​തു വീ​ണ് സ്കൂ​ളി​ന് കേ​ടു​പാ​ട് സം​ഭ​വി​ച്ചു.
വെ​ണ്ടാ​ർ വെ​ൽ​ഫ​യ​ർ എ​ൽ​പി എ​സി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലേ​ക്കാ​ണ് തേ​ക്കു​മ​രം വീ​ണ​ത്. ഓ​ഫീ​സ് മു​റി​യും ഒ​ന്നാം ക്ലാ​സും പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലാ​ണ് മ​രം പ​തി​ച്ച​ത്. ഓ​ടു​ക​ളും ക​ഴു​ക്കോ​ലു​ക​ളും ത​ക​ർ​ന്നി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച​യാ​യ​തി​നാ​ൽ സ്കൂ​ളി​ൽ ആ​രും ത​ന്നെ ഉ​ണ്ടാ​യി​രു​ന്നി​ല്ല. മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടെ ഒ​ൺ​ലൈ​ൻ പo​ന​വും അ​ധ്യാ​പ​ക​രും പ​തി​വാ​ണ്. കു​ള​ക്ക​ട പ​ഞ്ചാ​യ​ത്തു വ​ക​യാ​യ സ്കൂ​ളി​ൽ ഉ​ട​ൻ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.