ജ​യി​ൽ ചാ​ടി​യ കൊ​ല​ക്കേ​സ് പ്ര​തി​ അ​റ​സ്റ്റിൽ
Monday, July 13, 2020 10:57 PM IST
ചാ​ത്ത​ന്നൂ​ർ: ജീ​വ​പ​ര്യ​ന്തം ത​ട​വ് ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട കൊ​ല​ക്കേ​സ് പ്ര​തി ജ​യി​ൽ ചാ​ടി.​ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ പാ​രി​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചി​റ​ക്ക​ര താ​വ​ണം പൊ​യ്ക കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ അ​മ്മാ​ച്ച​ൻ എ​ന്ന് വി​ളി​ക്കു​ന്ന സു​രേ​ഷാ (48)ണ് ​പി​ടി​യി​ലാ​യ​ത്.
അ​ഞ്ച് മാ​സം മു​മ്പ് പ​രോ​ളി​ലി​റ​ങ്ങി​യ ശേ​ഷം ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.​ മം​ഗ​ലാ​പു​ര​ത്തും മ​റ്റും ഒ​ളി​വി​ൽ ക​ഴി​ഞ്ഞ സു​രേ​ഷ് ര​ഹ​സ്യ​മാ​യി വീ​ട്ടി​ലെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് വീ​ട് വ​ള​ഞ്ഞ് പി​ടി​കൂ​ടി​യ​ത്. 2004-ൽ ​താ​വ​ണം പൊ​യ്ക സ്വ​ദേ​ശി​യാ​യ സു​ശീ​ൽ കു​മാ​ർ എ​ന്ന​യാ​ളെ​യാ​ണ് സു​രേ​ഷും സം​ഘ​വും കൊ​ല​പ്പെ​ടു​ത്തി​യ​ത്.​ വി​വാ​ഹ വീ​ട്ടി​ൽ നി​ന്നും വി​ളി​ച്ചി​റ​ക്കി വെ​ട്ടി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സു​രേ​ഷി​നെ​യും സം​ഘ​ത്തെ​യും കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ചു.​ നെ​ട്ടു​കാ​ൽ​ത്ത​റ തു​റ​ന്ന ജ​യി​ലി​ലാ​യി​രു​ന്നു സു​രേ​ഷ്.
അ​വി​ടെ നി​ന്നും പ​രാ​ളി​ലി​റ​ങ്ങി മു​ങ്ങു​ക​യാ​യി​രു​ന്നു. പാ​രി​പ്പ​ള്ളി എ​സ്​ഐ ​നൗ​ഫ​ൽ, എഎ​സ​ഐ അ​ഖി​ലേ​ഷ് എ​സ്​സിപിഒ ​മ​ധു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​യാ​ളെ​താ​വ​ണംപൊ​യ്കയി​ൽ നി​ന്നും പി​ടി​കൂ​ടി​യ​ത്.