ലോ​ക്ക് ഡൗ​ൺ ലം​ഘ​നം; ച​വ​റ​യി​ൽ 30 കേ​സു​ക​ൾ
Tuesday, July 14, 2020 10:27 PM IST
ച​വ​റ: കൊ​റോ​ണ രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ച​വ​റ, പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ക് ഡൗ​ണ്‍ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് 30 കേ​സു​ക​ൾ ച​വ​റ പോ​ലീ​സ് എ​ടു​ത്തു.

ഇ​വി​ട​ങ്ങ​ളി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച ചി​ല​രു​ടെ ഉ​റ​വി​ടം അ​റി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക ത​യ്യ​റാ​ക്കാ​ന്‍ ക​ഴി​യാ​തെ വ​ന്ന​തി​നാ​ലും എ​ല്ലാ പ​ഴു​തു​ക​ളും അ​ട​ച്ച് രോ​ഗം പ​ട​ര്‍​ന്ന് പി​ടി​ക്കാ​തി​രി​ക്കാ​നാ​യി​ട്ടു​ള്ള മു​ന്‍ ക​രു​ത​ല്‍ എ​ന്ന നി​ല​ക്കാ​ണ് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ന​ലെ നി​യ​മ ലം​ഘ​നം ന​ട​ത്തി വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ച്ച​വ​ർ, അ​നു​വ​ദീ​നി​യ​മ​ല്ലാ​ത്ത ക​ട​ക​ൾ തു​റ​ന്ന​തി​ന്, സ​മ​യം ക​ഴി​ഞ്ഞി​ട്ടും ക​ട​ക​ൾ തു​റ​ന്ന് വെ​ച്ച​തി​ന്, അ​നാ​വ​ശ്യ​മാ​യി പു​റ​ത്ത് ഇ​റ​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടെ​യാ​ണ് 30 കേ​സു​ക​ൾ എ​ടു​ത്ത​ത്. വാ​ഹ​ന​ങ്ങ​ളി​ൽ അ​നു​വ​ദി​ച്ച​തി​ല​ധി​കം ആ​ളു​ക​ൾ ക​യ​റി​യ​തി​നും കേ​സെ​ടു​ത്തി​ട്ടു​ണ്ട്‌.

23 ന് ​വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് ട്രി​പ്പി​ള്‍ ലോ​ക്ക്ഡൗ​ണാ​ക്കി​യി​ട്ടു​ള​ള​ത്. ഇ​തി​നെ തു​ട​ര്‍​ന്ന് ചെ​റി​യ ഇ​ട​റോ​ഡു​ക​ളും പോ​ലീ​സ് ബാ​രി​ക്കേ​ഡ് വെ​ച്ച് അ​ട​ച്ച് ഒ​രോ പ്ര​ദേ​ശ​ത്തും ഒ​രു വ​ഴി മാ​ത്ര​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

നി​യ​മം ലം​ഘി​ക്കു​ന്നു​ണ്ടോ എ​ന്ന​റി​യാ​നാ​യി എ​ല്ലാ​യി​ട​ത്തും പോ​ലീ​സ്‌ പ​രി​ശോ​ധ​ന ന​ട​ത്തി വ​രു​ന്നു. ഇ​രു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്ര​ത്യേ​ക വാ​ഹ​ന അ​നൗ​ൺ​സ്മെ​ന്‍റു​ക​ളും ഇ​ന്ന​ലെ​യും ന​ട​ത്തി.