വി​ധി​യെ വെ​ല്ലു​വി​ളി​ച്ച് ഗ്ലോ​റി​യ നേ​ടി​യ​ത് തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യം
Thursday, July 16, 2020 10:44 PM IST
പ​ത്ത​നാ​പു​രം:​ ശ​ബ്ദം അ​ന്യ​മാ​യ ത​ന്‍റെ ലോ​ക​ത്ത് വി​ധി​യെ വെ​ല്ലു​വി​ളി​ച്ച് ഗ്ലോ​റി​യ നേ​ടി​യ​ത് തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യ​മാ​ണ്.​ ഇ​ക്ക​ഴി​ഞ്ഞ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ പ​ത്ത​നാ​പു​രം സ​ത്യ​ന്‍​മു​ക്ക് മ​ല​യി​ല്‍ ആ​ലും​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ സ​ന്തോ​ഷ്- ജ​യ സ​ന്തോ​ഷ് ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ ഗ്ലോ​റി​യ​യാ​ണ് തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യം നേ​ടി​യ​ത്.
ജ​ന്മ​നാ ശ​ബ്ദം അ​ന്യ​മാ​യ ലോ​ക​മാ​യി​രു​ന്നു ഗ്ലോ​റി​യ​യു​ടേ​ത്. കേ​ള്‍​ക്കാ​നോ,സം​സാ​രി​ക്കാ​നോ ക​ഴി​യി​ല്ലെ​ങ്കി​ലും വി​ധി​യു​ടെ മു​ന്നി​ല്‍ ത​ള​ര്‍​ന്നു പോ​കാ​ന്‍ ഈ ​കൊ​ച്ചു​മി​ടു​ക്കി ത​യാ​റാ​യി​ല്ല.​ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളോ, പ​ഠ​ന സൗ​ക​ര്യ​ങ്ങ​ളോ മ​ക​ള്‍​ക്ക് വേ​ണ്ടെ​ന്നും അ​വ​ളും മ​റ്റു കു​ട്ടി​ക​ളെ പോ​ലെ പ​ഠി​ച്ചു​വ​ള​ര​ട്ടെ എ​ന്ന മാ​താ​പി​താ​ക്ക​ളു​ടെ തീ​രു​മാ​നം തെ​റ്റി​യി​ല്ല.​ പൊ​തു​വി​ദ്യാ​ല​യ​ത്തി​ല്‍ പ​ഠി​ച്ച് 93ശ​ത​മാ​നം മാ​ര്‍​ക്കോ​ടെ​യാ​ണ് ഈ ​മി​ടു​ക്കി വി​ജ​യം വ​രി​ച്ച​ത്.​
പ​ത്ത​നാ​പു​രം സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഹ​യ​ര്‍​സെ​ക്ക​ൻഡറി സ്കൂ​ളി​ല്‍ കൊ​മേ​ഴ്സ് മു​ഖ്യവി​ഷ​യ​മാ​യെ​ടു​ത്താ​ണ് ഗ്ലോ​റി​യ പ​ഠി​ച്ച​ത്.​ ഒ​രു വ​യ​സെ​ത്തി​യ​പ്പോ​ഴാ​ണ് മ​ക​ളു​ടെ പ​രി​മി​തി​യെ പ​റ്റി മാ​താ​പി​താ​ക്ക​ള്‍​ക്ക് ബോ​ധ്യ​മാ​യ​ത്.​ എ​ന്നാ​ല്‍ മ​ക​ള്‍ സ​ഹ​താ​പം കൊ​ണ്ട് വ​ള​ര​രു​തെ​ന്ന മാ​താ​പി​താ​ക്ക​ളു​ടെ നി​ശ്ച​യ ദാ​ര്‍​ഡ്യ​മാ​ണ് ഗ്ലോ​റി​യ​യ്ക്ക് വ​ഴി​കാ​ട്ടി​യാ​യ​ത്.​ ക്ലാ​സ് മു​റി​യി​ലും അ​ധ്യാ​പ​ക​രു​ടെ മു​ഖ​ത്ത് സ​സൂ​ക്ഷ്മം വീ​ക്ഷി​ച്ച് അ​റി​വു​ക​ള്‍ സ്വാ​യ​ത്ത​മാ​ക്കു​ന്ന കു​ട്ടി​യെ​പ്പ​റ്റി പ​റ​യു​മ്പോ​ള്‍ അ​ധ്യാ​പ​ക​ര്‍​ക്കും നൂ​റ് നാ​വാ​ണ്.​ പ​ഠ​ന​ത്തി​ല്‍ മാ​ത്ര​മ​ല്ല,ചി​ത്ര​ക​ല​യി​ലു​ള്‍​പ്പെ​ടെ ക​ല​യു​ടെ ലോ​ക​ത്തും പ​രി​മി​തി​ക​ളെ അ​തി​ജീ​വി​ച്ച് മി​ക​വ് പു​ല​ര്‍​ത്തു​ന്നു​ണ്ട് ഗ്ലോ​റി​യ.

നി​രോ​ധി​ത പു​ക​യി​ല വി​ൽ​പ​ന: വ്യാ​പാ​രി പി​ടി​യി​ൽ

കൊ​ട്ടാ​ര​ക്ക​ര: നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണ​നം ന​ട​ത്തി​യ​ വ്യാപാരി പിടിയിൽ. വ​ല്ലം സു​രേ​ഷ് ഭ​വ​നം വീ​ട്ടി​ൽ അ​ശോ​ക​ൻ (55) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇയാളിൽ നിന്നും 80 പാ​യ്ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു.