പ​ത്ത​നാ​പു​ര​ത്ത് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി സ്ഥാ​പി​ക്കാ​ന്‍ ഉ​ത്ത​ര​വ്
Friday, July 31, 2020 10:49 PM IST
പ​ത്ത​നാ​പു​രം: പ​ത്ത​നാ​പു​ര​ത്ത് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി സ്ഥാ​പി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. താ​ലൂ​ക്കാ​സ്ഥാ​ന​മാ​യെ​ങ്കി​ലും ആ​റ് വ​ര്‍​ഷ​മാ​യി ഇ​വി​ടെ കോ​ട​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നി​ല്ല.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ട​ന്‍ കോ​ട​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. നി​ല​വി​ല്‍ പു​ന​ലൂ​രി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​ട​തി പ​ത്ത​നാ​പു​ര​ത്തേ​ക്ക് മാ​റ്റി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം.
പ​ത്ത​നാ​പു​രം, കു​ന്നി​ക്കോ​ട് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള കേ​സു​ക​ളാ​കും കോ​ട​തി​യു​ടെ പ​രി​ധി​യി​ല്‍ വ​രി​ക. വ​നം, റെ​യി​ല്‍​വേ കോ​ട​തി​ക​ള്‍ പു​ന​ലൂ​രി​ല്‍ ത​ന്നെ നി​ല​നി​ര്‍​ത്തും. ഇ​വി​ടെ കോ​ട​തി അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.​പ​ത്ത​നാ​പു​ര​ത്ത് പോ​ക്സോ കോ​ട​തി നേ​ര​ത്തെ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും മ​റ്റ് കോ​ട​തി​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ അ​തും പു​ന​ലൂ​രേ​ക്ക് മാ​റ്റി​യി​രു​ന്നു.
പ​ള്ളി​മു​ക്കി​ല്‍ മി​നി സി​വി​ല്‍ സ്റ്റേ​ഷ​നോ​ട് ചേ​ര്‍​ന്ന വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​കും കോ​ട​തി​യു​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ക. സ​ര്‍​ക്കാ​ര്‍ ഭൂ​മി​യി​ല്‍ കെ​ട്ടി​ടം നി​ര്‍​മ്മി​ക്കാ​ന്‍ കി​ഫ്ബി​യി​ല്‍ നി​ന്നും പ​ന്ത്ര​ണ്ട് കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി കെ ​ബി ഗ​ണേ​ഷ്കു​മാ​ര്‍ എം​എ​ല്‍​എ പ​റ​ഞ്ഞു.