യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം; മൂ​ന്നു പേ​ർ പി​ടി​യി​ൽ
Friday, July 31, 2020 10:49 PM IST
കൊ​ട്ടാ​ര​ക്ക​ര: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പു​ത്തൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
പൂ​വ​റ്റൂ​ര്‍ വൃ​ന്ദാ​വ​ന്‍ ജം​ഗ്ഷ​ന് സ​മീ​പം ച​രു​വി​ള പു​ത്ത​ല്‍ വീ​ട്ടി​ല്‍ ഹ​രി​ക്കു​ട്ട​ന്‍(26) നെ ​ക​മ്പി​വ​ടി​യും മാ​രാ​ക​യു​ധ​ങ്ങ​ളു​മാ​യി സം​ഘം ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ച കേ​സി​ലാ​ണ് അ​റ​സ്റ്റ്. പൂ​വ​റ്റൂ​ര്‍ ഗീ​താ​സ​ദ​നം വീ​ട്ടി​ല്‍ വി​ഷ്ണു (22) ഞാ​റ​വി​ള എ​സ്എ​സ് വി​ല്ല​യി​ല്‍ സു​ജി​ന്‍ സു​ന്ദ​ര്‍ (28), സ്വാ​തി സു​ന്ദ​ര്‍ (31) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.
പൂ​ത്തൂ​ര്‍ പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ അ​രൂ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ആ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍റു ചെ​യ്തു.

കാ​ർ ബൈ​ക്കി​ലി​ടി​ച്ച് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്

ച​വ​റ: ദേ​ശീ​യ​പാ​ത​യി​ൽ കാ​റ് ബൈ​ക്കി​ലി​ടി​ച്ച് ര​ണ്ട് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ബൈ​ക്കി​ലി​ടി​ച്ച കാ​ർ നി​ർ​ത്താ​തെ പോ​യി.
എ​ന്നാ​ൽ ഇ​ടി​ച്ച കാ​ർ സ​ർ​ക്കാ​ർ അ​ധീ​ന​ത​യി​ലു​ള്ള​താ​ണെ​ന്നാ​ണ് വി​വ​രം. കൊ​ല്ലം തേ​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ പ്ര​ശാ​ന്ത​ൻ (30), സു​ഹൃ​ത്ത് സു​നി​ൽ കു​മാ​ർ (35) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ച​വ​റ കൊ​റ്റ​ൻ​കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം 6.30 നാ​യി​രു​ന്നു അ​പ​ക​ടം. ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്നും കൊ​ല്ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കി​ന് പി​ന്നി​ൽ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ച​വ​റ പോ​ലീ​സി​ന്‍റെ ആം​ബു​ല​ൻ​സ് എ​ത്തി ഇ​വ​രെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. നി​ർ​ത്താ​തെ പോ​യ കാ​റി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.