നൂറനാട് ഹനീഫ് സാഹിത്യ പുരസ്കാരം വി. ​ഷി​നി​ലാ​ലി​ന്
Saturday, August 1, 2020 10:40 PM IST
കൊ​ല്ലം: ഈ ​വ​ർ​ഷ​ത്തെ നൂ​റ​നാ​ട് ഹ​നീ​ഫ് സ്മാ​ര​ക സാ​ഹി​ത്യ​പു​ര​സ്കാ​ര ത്തി​ന് വി. ​ഷി​നി​ലാ​ലി​ന്‍റെ സ​ന്പ​ർ​ക്ക​ക്രാ​ന്തി എ​ന്ന നോ​വ​ൽ അ​ർ​ഹ​മാ​യി. 25,052 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ശി​ൽ​പ​വും അ​ട​ങ്ങി​യ​താ​ണ് പു​ര​സ്കാ​രം. ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ, എം.​ജി.​കെ. നാ​യ​ർ, ച​വ​റ കെ.​എ​സ്. പി​ള്ള എ​ന്നി​വ​രാ​യി​രു​ന്നു വി​ധി ക​ർ​ത്താ​ക്ക​ൾ.
നൂ​റ​നാ​ട് ഹ​നീ​ഫി​ന്‍റെ 14-ാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​മാ​യ അഞ്ചിന് ​ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ പു​ര​സ്കാ​ര​ദാ​നം നി​ർ​വഹി​ക്കു​ം.