കൊ​ട്ടാ​ര​ക്ക​ര​യി​ൽ ര​ണ്ടു പേ​ർ​ക്ക് രോ​ഗ​ബാ​ധ
Saturday, August 1, 2020 10:41 PM IST
കൊട്ടാ​ര​ക്ക​ര: താ​ലൂ​ക്കി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധ ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. ഇ​ന്ന​ലെ ര​ണ്ടു പേ​ർ​ക്കു മാ​ത്ര​മാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. കു​ള​ക്ക​ട പ​ഞ്ചാ​യ​ത്തി​ലെ മ​ല​പ്പാ​റ സ്വ​ദേ​ശി​ക്കും കൊ​ട്ടാ​ര​ക്ക​ര മു​സ്ലീം സ്ട്രീ​റ്റ് സ്വ​ദേ​ശി​ക്കു​മാ​ണ് രോ​ഗം സ്ഥി​രി​ക​രി​ച്ച​ത്. ​ഇ​രു​വ​ർ​ക്കും സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​ർ​ന്നി​ട്ടു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പി​താ​വി​നൊ​പ്പം നി​ന്ന​യാ​ൾ​ക്കാ​ണ് മ​ല​പ്പാ​റ​യി​ൽ രോ​ഗ​മു​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​യാ​ൾ പൂ​വ​റ്റൂ​രി​ലെ ബേ​ക്ക​റി​യി​ൽ എ​ത്തി​യി​രു​ന്നു. ജീ​വ​ന​ക്കാ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കാ​ൻ നി​ർ​ദേശി​ച്ചി​ട്ടു​ണ്ട്.

രോ​ഗ​വ്യാ​പ​നം പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​യി​ട്ടി​ല്ലാ​ത്ത മൈ​ലം പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളും റെ​ഡ് കോ​ഡ​ഡ് ക​ണ്ട​യി​ൻ​മെന്‍റ് സോ​ണു​ക​ളാ​യി പ​ഖ്യാ​പി​ച്ച് ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി കൊ​ട്ടാ​ര​ക്ക​ര ടൗ​ണി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി. കെഎ​സ്ആ​ർടിസി സ​ർ​വീ​സു​ക​ൾ പു​ന:​രാ​രം​ഭി​ച്ചെ​ങ്കി​ലും കൊ​ല്ലം, അ​ടൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ധി​കൃ​ത​രു​ടെ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ മ​റി​ക​ട​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ​യും ക​റ​ങ്ങി ന​ട​ക്കു​ന്ന​വ​രു​ടെ​യും കൂ​ട്ടം കൂ​ടു​ന്ന​വ​രു​ടെ​യും എ​ണ്ണം വ​ർ​ധി​ച്ചു വ​രു​ന്നു.​ മു​ൻ കാ​ല​ങ്ങ​ളി​ൽ സ്വീ​ക​രി​ച്ച ക​ർ​ശ​ന നി​ല​പാ​ടു​ക​ൾ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നും ഇ​പ്പോ​ഴു​ണ്ടാ​കു​ന്നി​ല്ല. മൈ​ലം എംജിഎം സ്കൂ​ളി​ൽ മൈ​ലം പ​ഞ്ചാ​യ​ത്ത് ആ​രം​ഭി​ക്കു​ന്ന പ്രാ​ഥ​മി​ക ചി​കി​ൽ​സാ കേ​ന്ദ്രം ചൊ​വാ​ഴ്ച പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.