മ​ൺ​ട്രോ​തു​രു​ത്തി​ൽ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ഇ​ന്ന്
Sunday, August 2, 2020 10:23 PM IST
കു​ണ്ട​റ: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​ൺ​ട്രോ​തു​രു​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നെ​ന്മേ​നി സൗ​ത്ത് ഒ​ന്പ​താം വാ​ർ​ഡം​ഗം കോ​വി​ഡ് ടെ​സ്റ്റ് ഫ​ലം അ​റി​യും മു​ന്പ് ഇ​ട​പ​ഴ​കി​യ എ​ഴു​പ​തി​ല​ധി​കം ആ​ളു​ക​ൾ​ക്ക് ഇ​ന്ന് രാ​വി​ലെ 11 മു​ത​ൽ മു​ള​ച്ച​ന്ത​റ ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കോ​വി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​ന്നു​ത​ന്നെ പ​രി​ശോ​ധ​നാ​ഫ​ലം അ​റി​യും.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ, 18നു​ശേ​ഷം പ​ഞ്ചാ​ത്തം​ഗം പ​ങ്കെ​ടു​ത്ത മീ​റ്റിം​ഗു​ക​ളി​ൽ സം​ബ​ന്ധി​ച്ച​വ​ർ, വാ​ർ​ഡി​ൽ ന​ട​ക്കു​ന്ന വാ​ട്ട​ർ​സ​പ്ലൈ പൈ​പ്പ് സ്ഥാ​പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ, മ​റ്റ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ വ​ന്നു​പോ​യ​വ​ർ, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ പ​രി​ശോ​ധ​ന​യ്ക്കാ​യി ഫോ​ണി​ൽ വി​ളി​ച്ച​റി​യി​ച്ച​വ​ർ ഉ​ൾ​പ്പെ​ടു​ന്ന എ​ഴു​പ​തി​ല​ധി​കം ആ​ളു​ക​ളാ​ണ് ഇ​ന്ന് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തു​ന്ന​ത്.
കു​ണ്ട​റ​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സെ​ത്തി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു. നാ​ളെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും.