കോ​വി​ഡ് ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണം: ആ​ർവൈഎ​ഫ്
Tuesday, August 4, 2020 10:49 PM IST
ച​വ​റ : ജി​ല്ല​യി​ലെ കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ളി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന ച​വ​റ, പ​ന്മ​ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​ർ​വൈ​എ​ഫ് ച​വ​റ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കാ​ട്ടൂ​ർ ക്യ​ഷ്ണ​കു​മാ​റും സെ​ക്ര​ട്ട​റി വി​ഷ്ണു മോ​ഹ​നും ആ​വ​ശ്യ​പ്പെ​ട്ടു.
ച​വ​റ-പ​ന്മ​ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​ത്തി​ന്‍റേ​യും ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ ഉ​ള്ള​തും നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രെ​യും റാ​പ്പി​ഡ് ടെ​സ്റ്റി​നോ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​നോ വി​ധേ​യ​മാ​ക്ക​ണം. ച​വ​റ, പ​ന്മ​ന പ​ഞ്ചാ​യ​ത്തു​ക​ളി​ലെ റി​സ​ൾ​ട്ടു​ക​ൾ അ​സാ​ധാ​ര​ണ​മാ​യി വൈ​കു​ന്ന​ത് ഗു​രു​ത​ര​മാ​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​യ്ക്കും.
തീ​ര​ദേ​ശ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളെ​ന്ന ജാ​ഗ്ര​ത​യും അ​വ​ലോ​ക​ന​വും ഏ​കോ​പ​ന​വും ഇ​വി​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്. നി​യ​മ​സ​ഭാ സ​മാ​ജി​ക​ന്റെ അ​ഭാ​വ​ത്തി​ൽ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന നേ​തൃ​ത്വം ജി​ല്ലാ ക​ള​ക്ട​ർ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും ഇ​രു​വ​രും ആ​വ​ശ്യ​പ്പെ​ട്ടു.
ച​വ​റ ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​ർ പ്രാ​ഥ​മി​ക കോ​വി​ഡ് പ​രി​ശോ​ധ​ന ചി​കി​ത്സാ കേ​ന്ദ്ര​മാ​യി മാ​റ്റ​ണം. അ​തി​ന് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ത്തി​ന് കെ​എം​എം​എ​ൽ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. ഈ ​ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ആ​രോ​ഗ്യ വ​കു​പ്പ് , വ്യ​വ​സാ​യ വ​കു​പ്പ് മ​ന്ത്രി​മാ​ർ​ക്കും ജി​ല്ലാ ക​ള​ക്ട​ർ​ക്കും ആ​ർ വൈഎ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി നി​വേ​ദ​നം അ​യ​ച്ചു.