അ​ഞ്ച​ലി​ല്‍ ആ​ശ്വാ​സം : ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ്
Tuesday, August 4, 2020 10:49 PM IST
അ​ഞ്ച​ല്‍ : മ​ന്ത്രി കെ ​രാ​ജു പ​ങ്കെ​ടു​ത്ത പൊ​തു​പ​രി​പാ​ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന അ​ഞ്ച​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ത്തി​ന് കോ​വി​ഡ്‌ സ്ഥി​രീ​ക​രി​ച്ച​തോ​ടെ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് പോ​യ അ​ഞ്ച​ലി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ കോ​വി​ഡ്‌ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്.
അ​ഞ്ച​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​ര്‍ തു​ട​ങ്ങി ഇ​രു​പ​ത്തി​യ​ഞ്ചോ​ളം പേ​രു​ടെ കോ​വി​ഡ്‌ പ​രി​ശോ​ധ​നാ ഫ​ല​മാ​ണ് ഇ​പ്പോ​ള്‍ നെ​ഗ​റ്റീ​വ് ആ​യി​രി​ക്കു​ന്ന​ത്.
അ​തോ​ടൊ​പ്പം ത​ന്നെ അ​ഞ്ച​ലി​ല്‍ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി സ​മ്പ​ര്‍​ക്കം വ​ഴി​യു​ള്ള കോ​വി​ഡ്‌ പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ഒ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല എ​ന്ന​ത് ആ​രോ​ഗ്യ​വ​കു​പ്പി​ന് തെ​ല്ല് ആ​ശ്വാ​സം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​നി വ​ള​രെ കു​റ​ച്ച് ആ​ളു​ക​ളു​ടെ മാ​ത്രം പ​രി​ശോ​ധ​നാ ഫ​ലം വ​രാ​നി​രി​ക്കെ അ​ഞ്ച​ല്‍ ക്ല​സ്റ്റ​റി​ല്‍ കോ​വി​ഡ്‌ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി എ​ന്ന് ത​ന്നെ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ഗ​മ​നം.
തു​ട​ര്‍​ച്ച​യാ​യി പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ഒ​ന്നു​മി​ല്ലെ​ങ്കി​ല്‍ കൂ​ടി ഇ​പ്പോ​ള്‍ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ശ​ക്ത​മാ​യി ത​ന്നെ തു​ട​രു​ക​യും ചെ​യ്യും.
അ​ഞ്ച​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ത​ഴ​മേ​ല്‍ വാ​ര്‍​ഡും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ള്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഉ​ള്ള​ത്. അ​തേ​സ​മ​യം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഉ​ത്ത​ര​വി​ല്‍ ഒ​രു​പ​ക്ഷെ അ​ഞ്ച​ലി​ലെ രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത​യു​ള്ള വാ​ര്‍​ഡു​ക​ള്‍ മാ​ത്രം ക​ണ്ടെ​യ്മെ​ന്‍റ് സോ​ണാ​യി നി​ല​നി​ര്‍​ത്തി മ​റ്റു​ള്ള വാ​ര്‍​ഡു​ക​ളെ ഒ​ഴി​വാ​ക്കി​യേ​ക്കും എ​ന്ന സൂ​ച​ന​യും ല​ഭി​ക്കു​ന്നു​ണ്ട്.