ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക് അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി
Wednesday, August 5, 2020 10:45 PM IST
ശാ​സ്താം​കോ​ട്ട: ശാ​സ്താം​കോ​ട്ട​യി​ൽ ആ​രം​ഭി​ച്ച കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക് കു​ന്ന​ത്തൂ​ർ താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ ശേ​ഖ​രി​ച്ച അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി.
താ​ലൂ​ക്കി​ലെ ഗ്ര​ന്ഥ​ശാ​ല​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശേ​ഖ​രി​ച്ച തെ​ർ​മ​ൽ സ്കാ​ന​റു​ക​ൾ, പു​സ്ത​ക​ങ്ങ​ൾ, വി​നോ​ദ ഉ​പ​ക​ര​ണ​ങ്ങ​ൾ, മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​യാ​ണ് കൈ​മാ​റി​യ​ത്. ശാ​സ്താം​കോ​ട്ട ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ കോ​വൂ​ർ കോ​ഞ്ഞു​മോ​ൻ എം ​എ​ൽ എ ​ഏ​റ്റു​വാ​ങ്ങി.
താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ടി ​അ​നി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സെ​ക്ര​ട്ട​റി എ​സ് ശ​ശി​കു​മാ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ ​നൗ​ഷാ​ദ്, ബി ​ബി​നീ​ഷ്, റ്റി ​ആ​ർ ശ​ങ്ക​ര​പ്പി​ള്ള, മ​നു വി ​കു​റു​പ്പ്, റ്റി ​ആ​ർ ബീ​ന, സെ​ക്ര​ട്ട​റി രാ​ജ​നാ​ചാ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.