പേ​ര​യം ഗ്രാമപ​ഞ്ചാ​യ​ത്തി​ൽ പു​തി​യ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് 43 ല​ക്ഷം അ​നു​വ​ദി​ച്ചു
Wednesday, August 5, 2020 10:46 PM IST
കു​ണ്ട​റ: പേ​ര​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡി​ൽ 2019-20 പ​ദ്ധ​തി വ​ർ​ഷം 44 ല​ക്ഷം രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ക​യും പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക് 43 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ക​യും ചെ​യ്ത​താ​യി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് പ​ട​പ്പ​ക്ക​ര അ​റി​യി​ച്ചു.
19 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് ആം​ഗ​ൻ​വാ​ടി​ക്ക് ഇ​രു​നി​ല കെ​ട്ടി​ടം നി​ർ​മ്മി​ച്ചു. എ​ൻ.​കെ പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു​ള്ള നാ​ലു​ല​ക്ഷം രൂ​പ‍​യും പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ച്ച 11 ല​ക്ഷം രൂ​പ​യും ചെ​ല​വി​ട്ട് ഫാ​ത്തി​മ ജം​ഗ്ഷ​ൻ-​കാ​യ​ൽ​വാ​രം റോ​ഡ് നി​ർ​മി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തു​മാ​യി ചേ​ർ​ന്ന് പ​ത്തു​ല​ക്ഷം രൂ​പ മു​ട​ക്കി ഓ​പ്പ​ൺ ജിം​നേ​ഷ്യം നി​ർ​മി​ച്ചു. പു​തു​വ​ൽ​പു​ര​യി​ടം-​സെ​ന്‍റ് മേ​രീ​സ് റോ​ഡി​ന് മു​ൻ സ​ർ​ക്കാ​ർ ന​ൽ​കി​യ 22 ല​ക്ഷ​ത്തി​നൊ​പ്പം 17 ല​ക്ഷം കൂ​ടി അ​നു​വ​ദി​ച്ചു. ആ​ഗ​ൻ​വാ‌​ടി റോ​ഡ് നി​ർ​മാ​ണ​ത്തി​നാ​യി പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും നാ​ലു​ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി‌​ട്ടു​ണ്ട്. പൂ​ർ​ത്തീ​ക​രി​ച്ച പ​ദ്ധ​തി​ക​ളു​ടെ​യും പു​തി​യ പ​ദ്ധ​തി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ഈ ​മാ​സം ന​ട​ക്കും.