ഗൃ​ഹ​നാ​ഥ​ന്‍ കാ​ർ ഇ​ടി​ച്ച് മ​രി​ച്ചു
Saturday, August 8, 2020 1:38 AM IST
നീ​ണ്ട​ക​ര: ദേ​ശീ​യ​പാ​ത​യി​ല്‍ ഗൃ​ഹ​നാ​ഥ​ന്‍ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ചു. നീ​ണ്ട​ക​ര മൂ​ല​യി​ല്‍​ക്കി​ഴ​ക്ക​തി​ല്‍ (നി​ഥി​ന്‍ ഭ​വ​നിൽ) സു​ഗ​ത​ന്‍ (53) ആ​ണ് മ​രി​ച്ച​ത്. വെ​ള​ളി​യാ​ഴ്ച രാ​ത്രി 8.50- ഓ​ടെ വേ​ട്ടു​ത​റ​യി​ല്‍ വച്ചാ​യി​രു​ന്നു അ​പ​ക​ടം. സൈ​ക്കി​ളി​ല്‍ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നാ​യി റോ​ഡ് മു​റി​ച്ച് ക​ട​ക്കു​മ്പോ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ച് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ഗ​ത​നെ ഉ​ട​ന്‍ നീ​ണ്ട​ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു. ഭാ​ര്യ മി​നി. മ​ക്ക​ൾ: നി​വി​ത, പ​രേ​ത​നാ​യ നി​ഥി​ന്‍.