കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി
Saturday, August 8, 2020 11:14 PM IST
ശാ​സ്താം​കോ​ട്ട: ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​പി​ഴ​വ്മൂ​ലം മ​ര​ണ​പ്പെ​ട്ട​തെ​ന്നാ​രോ​പി​ക്കു​ന്ന കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.

വ​ട​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി ആ​നൂ​ർ​ക്കാ​വി​ൽ സു​ധീ​ർ -ന​ജു​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് വ​ട​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ നി​ന്ന് പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ 29 നാ​ണ് ന​ജു​മ​യെ പ്ര​സ​വ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. എ​ന്നാ​ൽ വേ​ണ്ട​ത്ര ചി​കി​ത്സ യ​ഥാ​സ​മ​യം ന​ൽ​കി​യി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ന​ജു​മ പി​ന്നീ​ട് തി​രു​വ​ന​ന്ത​പും എ​സ് എ ​റ്റി യി​ലേ​ക്ക് റ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ കു​ട്ടി മ​ര​ണ​പ്പെ​ട്ടു​ക​യും ചെ​യ്തു. ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് കേ​സെടുത്തു. പി​ന്നീ​ടാ​ണ് ആ​ർ ടി ​ഒ യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ത്. ഫോ​റ​ൻ​സി​ക് വി​ഭാ​ഗം പോ​ലീ​സ് സ​ർ​ജ​ൻ പ്ര​ഫ. ഡോ. ​ലി​സ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ത്.

എ ​സി പി ​ഗോ​പ​കു​മാ​ർ, ത​ഹ​സി​ൽ​ദാ​ർ ഷൈ​ൻ, എസ്ഐ​മാ​രാ​യ അ​ലോ​ഷ്യ​സ്, രാ​ജേ​ന്ദ്ര​ൻ, ഷി​ഹാ​ബ്, നി​സാ​മു​ദീ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. സു​ധീ​ർ ഗ​ൾ​ഫി​ലാ​ണ്.