അ​യ​വി​ല്ലാ​തെ സ​മ്പ​ർ​ക്ക വ്യാ​പ​നം! ജി​ല്ലാ ജ​യി​ലി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 97 ആ​യി
Saturday, August 8, 2020 11:15 PM IST
എ​സ്‌.​ആ​ർ.​സു​ധീ​ർ കു​മാ​ർ

കൊ​ല്ലം: ജി​ല്ല​യി​ൽ കോ​വി​ഡ് സ​മ്പ​ർ​ക്ക വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ഇ​ന്ന​ലെ മാ​ത്രം ജി​ല്ലാ ജ​യി​ലി​ൽ 34 അ​ന്തേ​വാ​സി​ക​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജ​യി​ലി​ൽ രോ​ഗ ബാ​ധ ഉ​ണ്ടാ​യ​വ​രു​ടെ എ​ണ്ണം 97 ആ​യി. ഇ​വ​രി​ൽ ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി​യ 50 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​ത് വീ​ണ്ടും പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​ന്ന​ലെ 34 പേ​ർ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഉ​ദ്യോ​ഗ​സ്ഥ​നി​ൽ നി​ന്നാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ ഇ​തി​ന് അ​ടി​സ്ഥാ​ന​മി​ല്ല എ​ന്ന വാ​ദ​ഗ​തി​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​ന് കാ​ര്യ​മാ​യ സ​മ്പ​ർ​ക്ക​മി​ല്ല എ​ന്ന​ത് ത​ന്നെ​യാ​ണ് പ്ര​ധാ​ന കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പ​ല സ്ഥ​ല​ങ്ങ​ളി​ൽ ക്വാ​റ​ന്‍റൈ​യി​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​ക​ളെ പി​ന്നീ​ട് ജ​യി​ലി​ൽ കൊ​ണ്ടു​വ​ന്നി​രു​ന്നു. ഇ​വ​രി​ൽ നി​ന്നാ​കാം വ്യാ​പ​ക സ​മ്പ​ർ​ക്ക വ്യാ​പ​നം ഉ​ണ്ടാ​യി എ​ന്ന വി​ല​യി​രു​ത്ത​ലും ഉ​ണ്ട്. ഇ​ന്ന​ലെ മാ​ത്രം 34 ത​ട​വു​കാ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച വി​വ​രം ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്കി​ൽ വ​ന്നി​ട്ടു​മി​ല്ല.

ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ക​ണ​ക്ക് അ​നു​സ​രി​ച്ച് കൊ​ല്ല​ത്ത് ഇ​ന്ന​ലെ 41 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ രോ​ഗ ബാ​ധ ഉ​ണ്ടാ​യ​വ​രു​ടെ എ​ണ്ണം 2077 ആ​യി. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ഒ​രാ​ൾ വി​ദേ​ശ​ത്ത് നി​ന്നും മൂ​ന്നു പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന​വ​രാ​ണ്. 41-ൽ 30 ​പേ​ർ​ക്കും സ​മ്പ​ർ​ക്കം വ​ഴി​യാ​ണ് രോ​ഗം പ​ക​ർ​ന്ന​ത്. നാ​ലു പേ​ർ​ക്ക് എ​വി​ടെനിന്നാ​ണ് രോ​ഗം കി​ട്ടി​യ​ത് എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യും ഇ​ല്ല.

കൊ​ല്ലം വി​ക്ടോ​റി​യ ആ​ശു​പ​ത്രി​യി​ലെ മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യു​ണ്ടാ​യി. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ മ​രി​ച്ച കി​ളി​കൊ​ല്ലൂ​ർ കു​ഴി​ക​ണ്ട​ത്തി​ൽ ചെ​ല്ല​പ്പ​ന്‍റെ (64) കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം പോ​സി​റ്റീ​വ് ആ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ലെ കോ​വി​ഡ് മ​ര​ണ പ​ട്ടി​ക​യി​ലെ എ​ണ്ണം ഒ​ന്നു​കൂ​ടി ഉ​യ​ർ​ന്നു.

ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 7743 പേ​രാ​ണ്. പു​തു​താ​യി 515 പേ​രെ വീ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ലും 59 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും പ്ര​വേ​ശി​പ്പി​ച്ചു. സാ​മ്പി​ളു​ക​ൾ ഇ​തു​വ​രെ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത് 32921 എ​ണ്ണ​മാ​ണ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക പ​ട്ടി​ക​യി​ൽ 7690 പേ​രും ര​ണ്ടാം സ​മ്പ​ർ​ക്ക​ത്തി​ൽ 2122 പേ​രു​മു​ണ്ട്.

വാ​ള​കം മേ​ഴ്സി ഹോ​സ്പി​റ്റ​ൽ -28, ശാ​സ്താം​കോ​ട്ട സെ​ന്‍റ് മേ​രീ​സ് -29, കൊ​ല്ലം ആ​ശ്രാ​മം ന്യൂ ​ഹോ​ക്കി സ്റ്റേ​ഡി​യം -38, വി​ള​ക്കു​ടി -27, ഇ​ള​മാ​ട് ഹം​ദാ​ൻ - ആ​റ്, ക​രു​നാ​ഗ​പ്പ​ള്ളി - ഒ​മ്പ​ത്, ച​ന്ദ​ന​ത്തോ​പ്പ് - 57 എ​ന്നി​ങ്ങ​നെ​യാ​ണ് കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം.

സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍:

പ​ത്ത​നാ​പു​രം കു​ണ്ട​യം സ്വ​ദേ​ശി​നി(24), ച​ട​യ​മം​ഗ​ലം ക​ണ്ണ​ന്‍​കോ​ട് സ്വ​ദേ​ശി(23), ച​വ​റ പു​തു​ക്കാ​ട് സ്വ​ദേ​ശി​നി(47), ച​വ​റ പ​ട്ട​ത്താ​നം സ്വ​ദേ​ശി​നി(47), പ​ത്ത​നാ​പു​രം കു​ണ്ട​യം സ്വ​ദേ​ശി​നി(24), കു​ള​ത്തു​പ്പു​ഴ സാം ​ന​ഗ​ര്‍ സ്വ​ദേ​ശി​നി​ക​ളാ​യ 19, 13, 17, 40, 50, 12 വ​യ​സു​ള്ള​വ​ര്‍, കാ​വ​നാ​ട് ക​ണി​യാം​ക​ട​വ് സ്വ​ദേ​ശി(46), പ​ത്ത​നാ​പു​രം കു​ണ്ട​യം സ്വ​ദേ​ശി(1), കു​ള​ത്തു​പ്പു​ഴ സാം ​ന​ഗ​ര്‍ സ്വ​ദേ​ശി​ക​ളാ​യ 46, 14 വ​യ​സു​ള്ള​വ​ര്‍, കാ​വ​നാ​ട് ക​ണി​യാം​ക​ട​വ് സ്വ​ദേ​ശി​നി(42), ച​വ​റ പ​ള്ളി​യാ​ടി സ്വ​ദേ​ശി(35), തൃ​ക്കോ​വി​ല്‍​വ​ട്ടം താ​ഹ​മു​ക്ക് സ്വ​ദേ​ശി​നി(54), ആ​ല​പ്പാ​ട് ആ​ഴീ​ക്ക​ല്‍ സ്വ​ദേ​ശി​നി(70), ഇ​ള​മാ​ട് ച​ന്ദ​ന​പു​രം സ്വ​ദേ​ശി​നി(46), നി​ല​മേ​ല്‍ കൈ​തോ​ട് സ്വ​ദേ​ശി(20), പ​ത്ത​നാ​പു​രം കു​ണ്ട​യം സ്വ​ദേ​ശി(20), ജി​ല്ലാ ജ​യി​ല്‍ അ​ന്തേ​വാ​സി(22), നീ​ണ്ട​ക​ര സ്വ​ദേ​ശി(42), പ​ര​വൂ​ര്‍ തെ​ക്കും​ഭാ​ഗം സ്വ​ദേ​ശി​നി (93), കൈ​തോ​ട് സ്വ​ദേ​ശി(40), ഇ​ള​മാ​ട് ച​ന്ദ​ന​പു​രം സ്വ​ദേ​ശി(20), തൃ​ക്കോ​വി​ല്‍​വ​ട്ടം താ​ഹ​മു​ക്ക് സ്വ​ദേ​ശി​നി(15), ഇ​ര​വി​പു​രം തെ​ക്കേ​വി​ള സ്വ​ദേ​ശി(43), മൈ​ലം കോ​ട്ടാ​ത്ത​ല സ്വ​ദേ​ശി​നി(50).

ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല​വ​ര്‍:

നെ​ടു​വ​ത്തൂ​ര്‍ തേ​വ​ല​പ്പു​റം സ്വ​ദേ​ശി​നി(24), ച​ട​യ​മം​ഗ​ലം കു​രി​യോ​ട് സ്വ​ദേ​ശി(52), ഇ​ള​മ്പ​ള്ളൂ​ര്‍ പെ​രു​മ്പു​ഴ സ്വ​ദേ​ശി​നി(42), പാ​രി​പ്പ​ള്ളി ക​ട​മ്പാ​ട്ടു​കോ​ണം സ്വ​ദേ​ശി(29).

ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍: ചാ​ത്ത​ന്നൂ​ര്‍ ഇ​ട​നാ​ട് സ്വ​ദേ​ശി​നി(43), പൂ​യ​പ്പ​ള്ളി മീ​യ​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി(33), പ​ന​യം ചെ​മ്മ​കാ​ട് സ്വ​ദേ​ശി​നി(43) എ​ന്നി​വ​ര്‍ കൊ​ല്ലം ഗ​വ​ണ്‍​മെ​ന്‍റ് വി​ക്‌​ടോ​റി​യ ആ​ശു​പ​ത്രി​യി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രാ​ണ്.