കു​ന്ന​ത്തൂ​രി​ൽ കി​ണ​ർ ഇ​ടി​ഞ്ഞ് താ​ണു
Sunday, August 9, 2020 10:46 PM IST
ശാ​സ്താം​കോ​ട്ട: ദി​വ​സ​ങ്ങ​ളാ​യി തു​ട​രെ പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യും കാ​റ്റും കു​ന്ന​ത്തൂ​ർ താ​ലൂ​ക്കി​ൽ വ​ൻ നാ​ശം വി​ത​ച്ചു. മ​ഴ​യി​ൽ മൂ​ന്ന് വീ​ടു​ക​ൾ കൂ​ടി ഇ​ന്ന​ലെ ത​ക​ർ​ന്നു.
പോ​രു​വ​ഴി​യി​ൽ ര​ണ്ടും ശാ​സ്താം​കോ​ട്ട​യി​ൽ ഒ​രു വീ​ടു​മാ​ണ് ത​ക​ർ​ന്ന​ത്. ഇ​തോ​ടെ താ​ലൂ​ക്കി​ൽ 64 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ഒ​രു വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് കു​ന്ന​ത്തൂ​ർ പ​തി​ന​ഞ്ചാം വാ​ർ​ഡി​ൽ ഷീ​ബ ഭ​വ​നി​ൽ കു​ഞ്ഞു​മോ​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​ർ ഇ​ടി​ഞ്ഞു താ​ണു. ശൂ​ര​നാ​ട് വ​ട​ക്ക്, പ​ടി​ഞ്ഞാ​റെ ക​ല്ല​ട, മൈ​നാ​ഗ​പ്പ​ള്ളി, കു​ന്ന​ത്തൂ​ർ, പോ​രു​വ​ഴി, ശാ​സ്താം​കോ​ട്ട, ശൂ​ര​നാ​ട് തെ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഹെ​ക്ട​ർ ക​ണ​ക്കി​ന് ഏ​ലാ​ക​ളി​ൽ വ​ൻ കൃ​ഷി നാ​ശം ഉ​ണ്ടാ​യി. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ൾ എ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ലൈ​നു​ക​ൾ​ക്ക് മു​ക​ളി​ലേ​ക്ക് മ​രം വീ​ണും പോ​സ്റ്റു​ക​ൾ ത​ക​ർ​ന്നും കെ​എ​സ്ഇ​ബി​ക്ക് വ​ൻ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്.
ഓ​ണ വി​പ​ണി ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ കൃ​ഷി വ്യാ​പ​ക​മാ​യി ന​ശി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​ർ​ഷി​ക മേ​ഖ​ല​യി​ലും വ​ൻ പ്ര​തി​സ​ന്ധി​യാ​ണ്. ക​ല്ല​ട​യാ​റ്റി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​ത് കു​ന്ന​ത്തൂ​ർ, പ​ടി​ഞ്ഞാെ​റെ ക​ല്ല​ട പ്ര​ദേ​ശ​ങ്ങ​ളി​ലെ തീ​ര​മേ​ഖ​ല​ക​ളി​ൽ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചി​രി​ക്ക​യാ​ണ്. പ​ള്ളി​ക്ക​ലാ​റ്റി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​ത് ശൂ​ര​നാ​ട് വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​നെ ആ​ശ​ങ്ക​യി​ലാ​ക്കി.​ക​രി​ങ്ങാ​ട്ടി​ൽ ക്ഷേ​ത്രം ഉ​ൾ​പ്പെ​ടെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ വ​ൻ പ്ര​ള​യ​മാ​ണ് ഈ ​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യ​ത്.
പ​ള്ളി​ക്ക​ലാ​റ്റി​ലെ തൊ​ടി​യൂ​ർ ഭാ​ഗ​ത്ത് നി​ർ​മ്മി​ച്ച ത​ട​യ​ണ​യാ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​യി ഉ​യ​ർ​ന്നി​രു​ന്നു. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ത​ട​യ​ണ പൊ​ളി​ച്ചു മാ​റ്റി​യി​രു​ന്നു. എ​ന്നാ​ൽ വീ​ണ്ടും ശൂ​ര​നാ​ട് വ​ട​ക്ക് ഗ്രാ​മം വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്.