നാ​ല് ക്യാ​മ്പു​ക​ളി​ലാ​യി 252 പേ​ര്‍
Sunday, August 9, 2020 10:46 PM IST
കൊല്ലം: ക​ന​ത്ത മ​ഴ​യും വെ​ള്ളം ക​യ​റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തു​ട​ങ്ങി​യ നാ​ല് ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ 252 പേ​രെ മാ​റ്റി പാ​ര്‍​പ്പി​ച്ചു. 65 കു​ടും​ബ​ങ്ങ​ളി​ലെ 130 പു​രു​ഷ​ന്‍​മാ​രും 102 സ്ത്രീ​ക​ളും 20 കു​ട്ടി​ക​ളു​മാ​ണ് ക്യാ​മ്പു​ക​ളി​ലു​ള്ള​ത്. ജൂ​ലൈ എ​ട്ടി​ന് ആ​രം​ഭി​ച്ച മൈ​ല​ക്കാ​ട് പ​ഞ്ചാ​യ​ത്ത് യു ​പി സ്‌​കൂ​ളി​ല്‍ ര​ണ്ട് കു​ടും​ബ​ങ്ങ​ളി​ലെ ഒ​രു പു​രു​ഷ​നും ര​ണ്ടു സ്ത്രീ​ക​ളും മൂ​ന്ന് കു​ട്ടി​ക​ളും അ​ട​ക്കം ആ​റു പേ​രു​ണ്ട്.
ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ല്‍ ഇ​ന്ന​ലെ ആ​രം​ഭി​ച്ച അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര ജോ​ണ്‍ എ​ഫ് കെ​ന്ന​ഡി സ്‌​കൂ​ളി​ലാ​ണ് ഏ​റ്റ​വും അ​ധി​കം പേ​രു​ള്ള​ത് 195. 45 കു​ടും​ബ​ങ്ങ​ള്‍ ഇ​വി​ടെ പാ​ര്‍​ക്കു​ന്നു. 105 പു​രു​ഷ​ന്‍​മാ​രും 75 സ്ത്രീ​ക​ളും 15 കു​ട്ടി​ക​ളും. ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ത​ന്നെ വി​ദ്യാ​ദി​രാ​ജ എ​ന്‍ എ​സ് എ​സ് കോ​ളേ​ജി​ല്‍ 13 കു​ടും​ബ​ങ്ങ​ളി​ലെ 20 പു​രു​ഷ​ന്‍​മാ​രും 18 സ്ത്രീ​ക​ളും ര​ണ്ട് കു​ട്ടി ക​ളു​മ​ട​ക്കം 40 പേ​രാ​ണ്.
വ​ട​ക്കേ​വി​ള വി​ല്ലേ​ജി​ല്‍ പ​ട്ട​ത്താ​നം വി​മ​ല​ഹൃ​ദ​യ സ്‌​കൂ​ളി​ല്‍ തു​ട​ങ്ങി​യ ക്യാ​മ്പി​ല്‍ 11 പേ​രാ​ണ്. അ​ഞ്ച് കു​ടും​ബ​ങ്ങ​ളി​ലെ നാ​ല് പു​രു​ഷ​ന്‍​മാ​രും ഏ​ഴു സ്ത്രീ​ക​ളും.