പുതുതായി പോസിറ്റീവ് 41; രോഗം ഭേദമായവർ 34
Monday, August 10, 2020 10:11 PM IST
കൊല്ലം: സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 41 പേ​ര്‍​ക്ക് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ആ​റു​പേ​ര്‍ വി​ദേ​ശ​ത്ത് നി​ന്നും ര​ണ്ടു​പേ​ര്‍ ഇ​ത​ര​സം​സ്ഥാ​ന​ത്തു നി​ന്നും എ​ത്തി​യ​വ​രാ​ണ്. 28 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്കം വ​ഴി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. നാ​ലു​പേ​ര്‍​ക്ക് യാ​ത്രാ​ച​രി​ത​മി​ല്ല. ജി​ല്ല​യി​ൽ ​ആ​കെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 2224 ആ​യി.
തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ വൃ​ക്ക സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ദി​ച്ച​ന​ല്ലൂ​ര്‍ മൈ​ല​ക്കാ​ട് സ്വ​ദേ​ശി ദേ​വ​ദാ​സിന്‍റെ (45) മ​ര​ണം കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. 34 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.
പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് 181 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.​ശു​ചീ​ക​ര​ണ​സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​തെ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ച​തി​ന് 25 ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 324 പേ​രി​ൽ നി​ന്നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​നും നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് വാ​ഹ​നം നി​ര​ത്തി​ലി​റ​ക്കി​യ​തി​നു​മാ​യി 126 പേ​രി​ൽ​നി​ന്നും പി​ഴ ഈ​ടാ​ക്കി.
സ​മ്പ​ര്‍​ക്കം
അ​ഞ്ച​ല്‍ മാ​വി​ള സ്വ​ദേ​ശി(68), അ​ഞ്ച​ല്‍ സ്വ​ദേ​ശി(60), ആ​ല​പ്പു​ഴ സ്വ​ദേ​ശി നി​ല​വി​ല്‍ അ​ഞ്ച​ലി​ല്‍ താ​മ​സം(44), ഇ​ട്ടി​വ മാ​ല​പേ​രൂ​ര്‍ സ്വ​ദേ​ശി(40), കാ​വ​നാ​ട് മീ​നം ന​ഗ​ര്‍ സ്വ​ദേ​ശി(82), ച​വ​റ പു​തു​ക്കാ​ട് സ്വ​ദേ​ശി(46), ച​വ​റ സ്വ​ദേ​ശി(18), ഇ​ട​മ​ണ്‍ സ്വ​ദേ​ശി​ക​ളാ​യ 19, 17 വ​യ​സു​ള്ള​വ​ര്‍, പന്മന വ​ടു​ത​ല ചോ​ലാ​വാ​ര്‍​ഡ് സ്വ​ദേ​ശി(47), പന്മന വ​ടു​ത​ല ചോ​ലാ​വാ​ര്‍​ഡ് സ്വ​ദേ​ശി​നി(14), പ​ര​വൂ​ര്‍ തെ​ക്കു​ഭാ​ഗം സ്വ​ദേ​ശി​നി(45), പ​ര​വൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി പൊ​ഴി​ക്ക​ര കോ​ങ്ങാ​ല്‍ സ്വ​ദേ​ശി​ക​ളാ​യ 65, 26, 3 വ​യ​സു​ള്ള​വ​ര്‍, പൊ​ഴി​ക്ക​ര കോ​ങ്ങാ​ല്‍ സ്വ​ദേ​ശി​നി​ക​ളാ​യ 6, 11, 14, 8, 19, 37, 55 വ​യ​സു​ള്ള​വ​ര്‍, വി​ള​ക്കു​വ​ട്ടം സ്വ​ദേ​ശി(46), വി​ള​ക്കു​വ​ട്ടം സ്വ​ദേ​ശി​നി​ക​ളാ​യ 36, 48 വ​യ​സു​ള്ള​വ​ര്‍, പ്രാ​ക്കു​ളം മ​ണ​ലി​ക്ക​ട സ്വ​ദേ​ശി(58), മു​ഖ​ത്ത​ല സ്വ​ദേ​ശി, വെ​ട്ടി​ക്ക​വ​ല കോ​ക്കാ​ട് സ്വ​ദേ​ശി​നി(17).
വി​ദേ​ശ​ത്ത് നി​ന്നു​മെ​ത്തി​യ​വ​ര്‍
കു​ല​ശേ​ഖ​ര​പു​രം ക​ട​ത്തൂ​ര്‍ സ്വ​ദേ​ശി(58), ത​ല​വൂ​ര്‍ ക​മു​കും​ചേ​രി സ്വ​ദേ​ശി(47), പി​റ​വ​ന്തൂ​ര്‍ പു​ന്ന​ല സ്വ​ദേ​ശി(37), പ​ര​വൂ​ര്‍ കു​റു​മ​ണ്ട​ല്‍ സ്വ​ദേ​ശി(35), പി​റ​വ​ന്തൂ​ര്‍ ചീ​യോ​ട് സ്വ​ദേ​ശി(32), പി​റ​വ​ന്തൂ​ര്‍ വാ​ഴ​ത്തോ​പ്പ് സ്വ​ദേ​ശി(34).
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍
നി​ന്നു​മെ​ത്തി​യ​വ​ര്‍
പന്മ​ന ചി​റ്റൂ​ര്‍ സ്വ​ദേ​ശി(36), ക​ന്യാ​കു​മാ​രി സ്വ​ദേ​ശി(25).
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത​വ​ര്‍
തെന്മ​ല ഇ​ട​മ​ണ്‍ 34 ജം​ഗ്ഷ​ന്‍ സ്വ​ദേ​ശി​നി(30), പന്മ​ന മ​ന​യി​ല്‍ സ്വ​ദേ​ശി(34), പന്മ​ന വ​ട​ക്കും​ത​ല ഈ​സ്റ്റ് സ്വ​ദേ​ശി(28), പൂ​ത​ക്കു​ളം ഊ​ന്നും​മൂ​ട് സ്വ​ദേ​ശി​നി(27).
ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക
മ​ങ്ങാ​ട് പാ​ലോ​ട്മു​ക്ക് സ്വ​ദേ​ശി​നി(43).