ഗൗ​രി​യു​ടെ പി​റ​ന്നാ​ൾ സ​മ്മാ​നം ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക്
Monday, August 10, 2020 10:11 PM IST
ശാ​സ്താം​കോ​ട്ട: അ​ഞ്ചു വ​യ​സു​കാ​രി ഗൗ​രി എ​ന്ന ഭ​വി​കാ ല​ക്ഷ്മി ഈ ​പി​റ​ന്നാ​ൾ ദി​ന​ത്തി​ലും പ​തി​വ് തെ​റ്റി​ച്ചി​ല്ല. ത​ന്‍റെ അ​ഞ്ചാ​മ​ത് പി​റ​ന്നാ​ൾ സ​മ്മാ​നം ഈ ​വ​ർ​ഷം ന​ൽ​കി​യ​ത് താ​ലൂ​ക്കി​ലെ ഫ​സ്റ്റ് ലൈ​ൻ കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലേ​ക്ക്.
ശാ​സ്താം​കോ​ട്ട ഭ​ര​ണി​ക്കാ​വ് പൗ​ർ​ണ​മി​യി​ൽ സം​സ്ഥാ​ന അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് എ​ൽ. സു​ഗ​ത​ന്‍റേ​യും റ​വ​ന്യൂ ജീ​വ​ന​ക്കാ​രി അ​നൂ​പ​യു​ടെ​യും മ​ക​ൾ ഗൗ​രി​യു​ടെ അ​ഞ്ചാം പി​റ​ന്നാ​ൾ ആ​ണ് വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ആ​ഘോ​ഷി​ച്ച​ത്.
ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ങ്ങ​ളി​ലും ത​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ലെ താ​ഴെ ത​ട്ടി​ൽ അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​രോ​ടൊ​പ്പം ആ​ഘോ​ഷി​ക്കാ​റാ​ണ് പ​തി​വ്. എ​ന്നാ​ൽ ഇ​ക്കൊ​ല്ലം ലോ​ക​ജ​ന​ത​യെ ഒ​ന്നാ​കെ ബാ​ധി​ച്ച മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കു​വാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​വാ​നാ​ണ് ഗൗ​രി​യു​ടെ കു​ടും​ബം തീ​രു​മാ​നി​ച്ച​ത്.
ഭ​ര​ണി​ക്കാ​വി​ലെ താ​ലൂ​ക്ക് ത​ല കോ​വി​ഡ് ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റി​ലെ സ​ഹോ​ദ​ര​ങ്ങ​ളു​ടെ മാ​ന​സി​കോ​ല്ലാ​സ​ത്തി​ന് വേ​ണ്ടി കാ​രം​ബോ​ർ​ഡ്, ചെ​സ് ബോ​ർ​ഡു​ക​ൾ, റേ​ഡി​യോ, മാ​ഗ​സി​നു​ക​ൾ, മ​ത്സ​ര പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി​ട്ടു​ള്ള ബു​ക്കു​ക​ൾ സാ​നി​റ്റൈ​സ​റു​ക​ൾ തു​ട​ങ്ങി​യ സാ​ധ​ന സാ​മ​ഗ്രി​ക​ൾ കോ​വി​ഡ് സെ​ന്‍റ​റി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കി​യാ​ണ് ഈ ​കു​ടും​ബം മാ​തൃ​ക​യാ​യ​ത്. ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് അ​രു​ണാ​മ​ണി സാ​മ​ഗ്രി​ക​ൾ ഏ​റ്റു​വാ​ങ്ങി. ഗ്രാ​മ പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ ബി​ന്ദു രാ​ധാ​കൃ​ഷ്ണ​നും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.